ഇടുക്കി: ജില്ലയില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐമാരടക്കം നിരവധിപ്പേര്‍ക്ക് സ്ഥലംമാറ്റം. എട്ട് പ്രിന്‍സിപ്പല്‍ എസ്‌ഐമാരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്.
കാളിയാര്‍ എസ്‌ഐ ആയിരുന്ന വിഷ്ണുകുമാര്‍ വി സിയെ തൊടുപുഴ സ്റ്റേഷനിലേക്ക് മാറ്റി. ഇവിടുത്തെ നിലവിലെ എസ്‌ഐ ജോബിന്‍ ആന്റണിയെ സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്.
കട്ടപ്പന എസ്‌ഐ ആയിരുന്ന മുരുകന്‍ റ്റി സിയെ ഇടുക്കിയിലേക്കും ഇടുക്കിയിലെ സന്തോഷ് കെ എമ്മിനെ കട്ടപ്പനയ്‌ക്കും മാറ്റി. പെരുവന്താനം എസ്‌ഐ ആയിരുന്ന ജി വിഷ്ണുവിനെ പീരുമേടിനും പീരുമേട്ടിലെ ചാര്‍ളിതോമസിനെ കഞ്ഞിക്കുഴിക്കും മാറ്റി. കഞ്ഞിക്കുഴിയില്‍ നിലവില്‍ അഡി.എസ്‌ഐയ്‌ക്കായിരുന്നു ചാര്‍ജ്ജ്. തങ്കമണി എസ്‌ഐ എം വി പൗലോസിനെ മുരിക്കാശേരിക്കും മുരിക്കാശേരിയിലെ ജോസഫ് വി ഡിയെ തങ്കമണിക്കും മാറ്റി.
കൂടാതെ കുമളി സ്റ്റേഷനിലെ അഡി.എസ്‌ഐ ജോയി എം ജെയെ ശാന്തന്‍പാറയ്‌ക്കും രാജാക്കാട് അഡി.എസ്‌ഐ ജോണി എം പിയെ അടിമാലിക്കും മാറ്റി. ശാന്തന്‍പാറ അഡി.എസ്‌ഐ ബേബി ഉലഹന്നാനെ കട്ടപ്പനയ്‌ക്കും വണ്ടിപ്പെരിയാര്‍ അഡി.എസ്‌ഐ ജയസേനനെ കുമളിക്കും മാറ്റി. ജില്ലാ പോലീസ് മേധാവിയായ കെ ബി വേണുഗോപാല്‍ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
















