മൂന്നാര്‍: വീടിനുള്ളില്‍ നടന്ന മദ്യ സല്‍ക്കാരത്തിനിടെ ആക്രമണം, മൂന്ന് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം. മൂന്നാര്‍ ഗുണ്ടുമല ന്യൂ ഡിവിഷനിലെ ജയകുമാര്‍(48) മുരുകന്(45) സഹോദരന് മറയൂര്‍ സ്വദേശി മുനിയാണ്ടി(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുനിയാണ്ടിയുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം വൈകിട്ട് 3.30 യോടെയാണ് സംഭവം. ജയകുമാറിന്റെ വീട്ടില്‍ മദ്യസല്ക്കാരത്തിനെത്തിയതായിരുന്നു മുരുകനും, മുനിയാണ്ടിയും. മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കം ഉണ്ടാവുകയും വീട്ടില്‍ സൂക്ഷിച്ചിരുന്ന വാക്കത്തി ഉപയോഗിച്ച് ജയകുമാര്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു എന്നാണ് മുരുകന് മൊഴി നല്‍കിയിരിക്കുന്നത്.
മുനിയാണ്ടിയുടെ കഴുത്തിനാണ് വെട്ടേറ്റിരിക്കുന്നത്. ആഴത്തില്‍ മുറിവേറ്റതിനാല്‍ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. മുരുകനും ഇവിടെ ചികിത്സയിലാണ്. പിടിവലിയ്ക്കിടെ വീണാണ് മുരുകനും ജയകുമാറിനും പരിക്കേറ്റതെന്നാണ് വിവരം. ജയകുമാര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ രണ്ട് കേസുകളെടുത്തതായി മൂന്നാര്‍ എസ്ഐ പി ജയേഷ് പറഞ്ഞു. ജയേഷിനെതിരെ വധശ്രമത്തിനും മുരുകനും ജയകുമാറിനും എതിരെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയതിനുമാണ് കേസ്. മുന്‍വൈരാഗ്യമാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് പോലീസ് നല്കുന്ന സൂചന. ഡോക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മറ്റ് നടപടികള്സ്വീകരിക്കാനൊരുങ്ങുകയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: