കുറവിലങ്ങാട്: ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധരേയും, കഞ്ചാവ്-ലഹരിമരുന്ന് മാഫിയായെയും പിടിക്കുവാന്‍ വിവിധ സാമൂഹ്യസംഘടനകളുടെ സഹായത്താല്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ പ്രധാന റോഡുകളിലും, കവലകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുവാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. കടുത്തുരുത്തി സി.ഐ. കെ.പി. തോംസണന്റെ നേതൃത്വത്തിലുള്ള ജനമൈത്രിപോലീസാണ് ആദ്യഘട്ടമായി ഉഴവൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ പ്രധാന റോഡുകളിലും, അതിര്‍ത്തി റോഡുകളിലും സ്ഥാപിക്കുന്ന ക്യാമറകളുടെ നിയന്ത്രണം കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ കണ്ട്രോള് റൂമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: