Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിലയ്‌ക്കു വാങ്ങുന്ന സമാധാനം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 08:02 pm IST
inSamskriti

മറ്റൊരുദാഹരണം കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ഭീഷ്മാചാര്യനായിരുന്ന പി. വി.കെ. നെടുങ്ങാടി ഒരിക്കല്‍ പറയുകയുണ്ടായി. കോഴിക്കോട്ടെ തിരുവളയനാടുകാവില്‍ നിന്ന് തളി ക്ഷേത്രത്തിലേക്ക് വര്‍ഷംതോറും പരമ്പരാഗതമായി എഴുന്നള്ളിച്ചുകൊണ്ടുവന്നിരുന്ന ദേവിയുടെ വാള്‍ ഇനിമേല്‍ അങ്ങനെ കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നു 1934 ല്‍ ഇടയ്‌ക്കുള്ള പള്ളിക്കുള്ളില്‍നിന്ന് ചില മുസ്ലിംങള്‍ ഭീഷണിപ്പെടുത്തി.

നൂറ്റാണ്ടുകളായി യാതൊരു സമാധാനഭഞ്ജനവുമില്ലാത്ത തികഞ്ഞ സൗഹാര്‍ദ്ദത്തോടും മാതൃകാപരമായ സഹകരണത്തോടുംകൂടി നടന്നുപോന്ന ഒരു കീഴ്‌വഴക്കം കാറ്റില്‍ പറത്തുന്നവരെ വിലക്കുന്നതിനു പകരം കീഴ്‌വഴക്കം തന്നെ വേണ്ടെന്നു വയ്‌ക്കുകയാണ് സാമൂതിരിപക്ഷം ചെയ്തത്! ‘വെട്ടിയും കീഴടക്കിയും വാഴുക’ എന്ന അരുളപ്പാടോടുകൂടി കിട്ടിയ വാള്‍ കയ്യേന്തിയ വര്‍ഗ്ഗം തികച്ചും ദുര്‍ബ്ബലമായപ്പോള്‍ വാള്‍ തന്നെ പുറത്തെടുക്കേണ്ട എന്നു കല്‍പ്പിച്ചു. അങ്ങനെ സമാധാനം വിലയ്‌ക്കുമേടിച്ചു. എന്നാല്‍ അതിനു കൊടുത്ത വില? പൗരുഷവും അതില്‍നിന്നുറന്നെഴുന്ന സര്‍വതും.എങ്ങനെയാണീ ക്ലീബ വേദാന്തം, യുക്തി കണ്ടെത്തുന്നതെന്നു നോക്കുക. വേണ്ടാത്തനത്തിനുപോയി വാലു നഷ്ടപ്പെട്ടപ്പോള്‍ വാലില്ലാത്തതാണ് എല്ലാംകൊണ്ടും ഗുണകരം എന്നുവാദിച്ച കുറുക്കന്റെ യുക്തിപോലെയാണത്.

പ്രതികരിക്കുന്നതിനുപകരം നിമിഷങ്ങള്‍ക്കകം പ്രതിബദ്ധനാവുക എന്നതാണ് ഇവിടെ കാണപ്പെടുന്നത്. ഇവിടെ ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭാകാലത്തെ ഗുരുവായൂര്‍ സത്യഗ്രഹം ഓര്‍മവരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്ന് പടിഞ്ഞാറു മണത്തലയിലെ ശ്രീവിശ്വനാഥ ക്ഷേത്രത്തില്‍ പൊതുനിരത്തില്‍ക്കൂടി വഴിപാട് കൊട്ടിക്കൊണ്ടുപോകാന്‍ ഏതാനും ഭക്തന്മാര്‍ തീരുമാനിച്ചു-മാര്‍ഗതടസ്സമുണ്ടായി-വര്‍ഗീയ ലഹളയുണ്ടാകുമോ എന്നു ഭയാശങ്കകളുണ്ടായി. അതിന് അന്നത്തെ അതിബുദ്ധിശാലിയായ ഹൈന്ദവ മന്ത്രി മുമ്പില്‍വച്ച നിര്‍ദ്ദേശം നീതിശൂന്യവും പൗരുഷഹീനവുമായ മികച്ച ബുദ്ധികൗശലമായിരുന്നു. പൊതുനിരത്തില്‍ക്കൂടി ആര്‍ക്കും സ്വച്ഛന്ദം സഞ്ചരിക്കാനുള്ള ചുമതല മറന്നുകൊണ്ട് അദ്ദേഹം സൂത്രം പറഞ്ഞു: നിങ്ങള്‍ രണ്ടു സെറ്റ് കൊട്ടുകാരെ ഏര്‍പ്പെടുത്തുക. ഒന്ന് ഏറ്റവും മുന്‍പിലും മറ്റൊന്ന് ഏറ്റപും പിന്‍പിലും നില്‍ക്കട്ടെ. തടസ്സപ്പെടുത്തുന്നവരുടെ സങ്കേതമെത്തുമ്പോള്‍ മുന്‍പിലത്തെ കൊട്ടുകാര്‍ കൊട്ട്  നിര്‍ത്തട്ടെ. കൊട്ടു നിര്‍ത്തിയെന്നുമായി നിര്‍ത്തിയില്ലെന്നുമായി. സമാധാനമുണ്ടാക്കാം! ഒന്നാംതരം വക്കീലിനു ചേര്‍ന്ന വാദഗതി! എന്നാല്‍ മൗലികപ്രശ്‌നത്തിന് അത് പരിഹാരമാകുമോ?

സഹിഷ്ണുതയുടെ മണ്ണില്‍ അസഹിഷ്ണുത വളംവലിച്ചും വളരുമെന്നതായിരിക്കില്ലെ അതിന്റെ ഫലം!പക്ഷെ ദുര്‍ബ്ബലമനസ്സ് ശാശ്വതപരിഹാരത്തിന്റെ പിന്നില്‍ അപകടങ്ങള്‍ കൂസാതെ നീങ്ങുന്നത് അസ്വാഭാവികമാണ്. അതു തല്‍ക്കാലത്തെ എളുപ്പമാര്‍ഗ്ഗമേ സ്വീകരിക്കൂ. അതിനു വേണ്ടതും വേണ്ടാത്തതുമൊക്കെ വിലകൊടുക്കാനും ഒരുങ്ങും. എന്നാല്‍ ഗുരുവായൂരിലെ ഹിന്ദുഭക്തന്മാര്‍ ദുര്‍ബലചിത്തരായിരുന്നില്ല- അവര്‍ ആത്മവിശ്വാസത്തോടും ആത്മാഭിമാനത്തോടുംകൂടി, ആരോടും വിരോധമില്ലാതെ സംഘടിച്ചുകഴിഞ്ഞിരുന്നു.  അവര്‍ വഴങ്ങിയില്ല. ഒടുവില്‍ സമാധാനത്തിനു യാതൊരു പോറലുമേല്‍ക്കാതെ സൗഹൃദത്തോടുകൂടി തന്നെ വഴിപാട് കൊട്ടുംപാട്ടുമായി ജനസഹസ്രങ്ങള്‍ വിശ്വനാഥന്റെ തിരുനടയ്‌ക്കല്‍ എത്തിക്കുകയും ചെയ്തു. ”ഹൃദയദൗര്‍ബ്ബല്യം തൃക്ത്വോത്തിഷ്ഠ” എന്നുപദേശിച്ച ഗുരുവായൂരപ്പനായ പാര്‍ത്ഥസാരഥി തന്റെ സന്താനങ്ങളുടെ പെരുമാറ്റത്തില്‍ ആനന്ദിച്ചിട്ടുണ്ടാകണം.വിവേകാനന്ദപ്പാറയിലെ സ്മാരകത്തിനു പിന്നില്‍ ആഞ്ഞടിച്ച ചില തിരമാലകളുടെ ആരവങ്ങള്‍ പ്രത്യാരവം ചെയ്യുന്നത് രസകരമായിരിക്കും.

ഈ സമയം അകന്നുമാറി സംഭവങ്ങളുടെ നീര്‍ച്ചാല്‍ നോക്കി നില്‍ക്കുന്ന ഒരു മനഃശാസ്ത്ര വിദഗ്‌ദ്ധന്‍ ഒരുപക്ഷേ പുഞ്ചിരിതൂകുന്നുണ്ടാകും. ആദ്യം പാറയില്‍ കുരിശുകണ്ടപ്പോള്‍ കന്യാകുമാരി ജില്ലയിലെ ദേവസ്വം ബോര്‍ഡംഗങ്ങളില്‍ ഒരാള്‍ പറഞ്ഞത്, ”നമുക്കവിടെ അപ്രോച്ചില്ല… എന്തുചെയ്യാം… എങ്ങനെ മാറ്റും… ഓ സാരമില്ല- ക്ഷേത്രത്തിന്റെ പ്രാധാന്യം അതുകൊണ്ടൊന്നും കുറയില്ല” എന്നാണ്. ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് കോഴിക്കോട്ടുനിന്നുപോയ ചില ആണ്‍കുട്ടികള്‍ കുരിശുമാറ്റി. പാറപ്പുറത്ത് വിവേകാന്ദന്റെ പ്രതിമ സ്ഥാപിക്കാന്‍ ഒരു ഫലകം സ്ഥാപിച്ചു. 1963 മെയ് മാസത്തില്‍  അത് പള്ളി മേധാവികള്‍ തല്ലിപ്പൊളിച്ചു. സര്‍വത്ര പ്രതിഷേധമുയര്‍ന്നു. അതിന്നിടയില്‍ കേരളത്തില്‍ അത്യുന്നതനായ ഒരു ഹിന്ദുനേതാവ് സ്വകാര്യമായി അഭിപ്രായപ്പെട്ടു. ‘ഞാനും പള്ളിക്കാരും തമ്മില്‍ ഇപ്പോള്‍ ലോഹ്യത്തിലാണ്, അതുകൊണ്ട് എനിക്ക് പ്രതികരിക്കാന്‍ വയ്യാ… പിന്നേയ്, അവിടെ വിവേകാനന്ദന്റെ പ്രതിമ വച്ചു എന്നുവച്ച് അദ്ദേഹം ഉടലോടെ ഇറങ്ങിവരാന്‍ പോകുന്നുണ്ടോ…’

(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന്                       (തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.