Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമാജഭാരം ചുമന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2017, 08:11 pm IST
in Samskriti

സമാജവും ദേശവുമാണ് തന്നേക്കാള്‍ വലുത്. അവയ്‌ക്കുവേണ്ടി ഓരോരുത്തരും ജീവിതം സമര്‍പ്പിക്കേണ്ടത് ത്യാഗമല്ല, മറിച്ച് കര്‍ത്തവ്യം മാത്രമാണ് എന്ന് ഗ്രഹിച്ച സംഘസ്വയംസേവകര്‍ തങ്ങളുടെ ജീവിതം കര്‍ത്തവ്യമെന്ന നിലയില്‍ത്തന്നെ സമാജത്തിനും ദേശത്തിനും വേണ്ടി ഉഴിഞ്ഞുവെയ്‌ക്കുന്നു. ആധുനിക കാലത്തില്‍ മുമ്പില്ലാതിരുന്ന ഹിന്ദുമിഷണറിമാരെ അതായത് പ്രചാരകന്മാരെ സംഘശാലയില്‍ക്കൂടി സൃഷ്ടിക്കാന്‍ കഴിയുന്നു. ഇത് പൂജനീയ ഡോക്ടര്‍ജിയുടെ മൗലികമായ സംഭാവനയാണ്. സംഘത്തിനുള്ളില്‍ സര്‍വ്വസാധാരണമായിത്തീര്‍ന്ന, ആശാസ്യമായ മാറ്റം വരുത്തുന്നതായും അനുഭവപ്പെടുന്നു.’ ജീവന്‍ പാഴാക്കി’ എന്ന് മുഖം നോക്കി പറയാന്‍ പണ്ടത്തെപ്പോലെ ആരും മുതിരുന്നില്ല, പോരാ, അതിനപ്പുറം ചെന്ന് അവരെ പരസ്യമായി അനുമോദിക്കാന്‍ മടിക്കുന്നില്ല.

കുറച്ചുവര്‍ഷം മുമ്പ് ബോംബെയ്‌ക്കടുത്തുള്ള ഠാണയിലെ എംപിയായ രാംഭാവു മാല്‍ഗിയുടെ ഏകപുത്രന്‍ ഉന്നതബിരുദം നേടിയതിനുശേഷം പ്രചാരകനാകാന്‍ തീരുമാനിച്ചു. കൂട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നല്ല ഒന്നാന്തരം അനുമോദനയോഗവും യാത്രയയപ്പും ആസൂത്രണം ചെയ്തു. യോഗത്തില്‍ അയാളുടെ പ്രിന്‍സിപ്പാളായിരുന്നു അധ്യക്ഷന്‍. സംഘവുമായി ബന്ധമില്ലാതിരുന്നിട്ടും അദ്ദേഹം തന്റെ ശിഷ്യന്റെ സമാജാര്‍ത്ഥമുള്ള ദൗത്യബോധത്തെ കലവറയില്ലാതെ അനുമോദിക്കുകയും ‘ഇന്നുതൊട്ട് താങ്കള്‍ എനിക്ക് ആദരണീയനായിത്തീര്‍ന്നിരിക്കുന്നു’ എന്ന് വികാരാധീനനായി പറയുകയും ചെയ്തു. ഇതുപോലുള്ള മറ്റൊരു യോഗത്തില്‍ പ്രചാരകന്റെ മുത്തച്ഛന്‍ തന്നെയായിരുന്നു അധ്യക്ഷന്‍. ‘ഇതെന്റെ കുടുംബത്തിന്റെ അപൂര്‍വ്വ ഭാഗ്യമാണെ’ന്ന് ആ വൃദ്ധന്‍ തൊണ്ടയിടറി പറഞ്ഞപ്പോള്‍ അവിടെയിരുന്നവരുടേയും കണ്ണുകള്‍ നിറഞ്ഞു. ഇന്നങ്ങനെ എത്രയെത്ര മുത്തച്ഛന്മാര്‍, അച്ഛന്മാര്‍, അമ്മാമന്മാര്‍, അമ്മമാര്‍! വാസ്തവത്തില്‍ ഇത് വൈയക്തികതയില്‍ നിന്ന് സാമൂഹികതയിലേക്കുള്ള സാധാരണക്കാരന്റെ നീക്കമല്ലേ? എന്റെ വീട്ടില്‍ ബുദ്ധനും വിവേകാനന്ദനും ജീവിക്കുന്നതില്‍ വീട്ടുകാരന്‍ അഭിമാനിക്കുന്നു. അതുകൊണ്ടുണ്ടായേക്കാവുന്ന സാമ്പത്തികക്ഷതിയില്‍ വ്യാകുലപ്പെടുന്നില്ല.

ഇതേ ദിശയിലുള്ള മറ്റൊരു വലിയ കാല്‍വെയ്‌പ്പാണ് ബാലാസാഹേബ് ദേവറസ് തന്റെ 1979- ലെ വിജയദശമി സന്ദേശം വഴി മുന്നോട്ടുവച്ചത്. ഉദ്യോഗത്തില്‍ നിന്നും വിരമിക്കാറായ അമ്പതുകാരോട് അദ്ദേഹം പറഞ്ഞു.’ഇതുവരെ നിങ്ങള്‍ വിജയപൂര്‍വ്വം സ്വന്തം ഗൃഹഭാരം നോക്കി. കുട്ടികളൊക്കെ വളര്‍ന്നു കടവുകടന്നു. ഇനിയങ്ങോട്ടുള്ള ഭാരം ഏറ്റെടുക്കാന്‍ പോരുന്നവരുമായി. അതുകൊണ്ട് മുഴുവന്‍ ഭാരവും അവരെ ഏല്‍പ്പിക്കുക. യഥാകാലമോ അതിനുമുമ്പുതന്നെയോ ജോലിയില്‍ നിന്നും വിരമിച്ച് ശേഷിച്ച ജീവിതം സമാജത്തിനുവേണ്ടി ഉഴിഞ്ഞുവയ്‌ക്കുക. തലമുതിര്‍ന്ന പ്രചാരകന്മാരാകുക. നാനാവിധ സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ഗാര്‍ഹസ്ഥ്യത്തില്‍ നേടിയ പക്വതയും അനുഭവവും ഇനിമേല്‍ സമാജത്തിനുവേണ്ടി തിരിച്ചുവിടുക”.

അതു ചെവിക്കൊണ്ട് അനവധിപേര്‍ പ്രൗഢപ്രചാരകന്മാരായി രംഗത്തിറങ്ങുന്ന പ്രവണത ഇന്ന് കണ്ടുതുടങ്ങിയിരിക്കുന്നു. ഗൃഹഭാരം ഇറക്കിവച്ച് സമാജഭാരം ചുമക്കാന്‍ അവര്‍ തലനീട്ടിക്കൊടുക്കുന്നു. ജീവിതത്തിന്റെ കയ്‌പും മധുരവും ആസ്വദിച്ച് ഇരുത്തംവന്ന അവര്‍ നാടൊട്ടുക്ക് നടക്കുന്ന നാനാവിധ സേവന സംരംഭങ്ങള്‍ക്ക് ശക്തമായ താങ്ങാണ്. പലരും സമയത്തിന് മുന്നേതന്നെ പെന്‍ഷന്‍ പറ്റി53, 54 വയസ്സാകുമ്പോഴേക്കും പ്രചാരകന്മാരായി പറഞ്ഞ പ്രവര്‍ത്തനം ഏറ്റെടുക്കുന്നു. അങ്ങനെ ഇന്ന് അരനൂറ്റാണ്ടായി തുടര്‍ന്നുവരുന്ന ബ്രഹ്മചാരി പ്രചാരകന്മാരുടെ കൈകോര്‍ത്തുപിടിച്ച് ഗൃഹസ്ഥപ്രചാരകന്മാരും അണിയിടുന്നു. ചിലര്‍ അവരെ വാനപ്രസ്ഥി പ്രചാരകന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നു. അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുമ്പോഴാണ് ദേവറസ്ജിയുടെ ആഹ്വാനത്തില്‍ കുടിയിരിക്കുന്ന യുഗാനുകൂലമായ പുതിയ വീക്ഷണം മനസ്സിലാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.