Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വണ്ടിപ്പെരിയാര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 08:23 pm IST
in Idukki

 

ഇടുക്കി: വണ്ടിപ്പെരിയാര്‍ വില്ലേജ് ഓഫീസിനെ സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഇത് സംബന്ധിച്ച ജോലികള്‍ ജില്ലാഭരണകൂടം വേഗത്തിലാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആരംഭിച്ചെങ്കിലും ഇടുക്കിയില്‍ ഒരു വില്ലേജും ആധുനിക സംവിധാനങ്ങളോടെ നവീകരിക്കാന്‍ നടപടി സ്വീകരിച്ചിരുന്നില്ല.

ഇപ്പോഴത്തെ തീരുമാനം വണ്ടിപ്പെരിയാര്‍ വില്ലേജിനെ ജില്ലയിലെ ആദ്യ സ്മാര്‍ട്ട് വില്ലേജാക്കും. നാല്‍പ്പത് ലക്ഷത്തോളം രൂപയാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി വകകൊള്ളിച്ചിരിക്കുന്നത്. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നിടത്ത് തന്നെയാണ് പുതിയ മന്ദിരം നിര്‍മ്മിക്കുന്നത്.

വില്ലേജ് ഓഫീസ് താല്‍ക്കാലികമായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സൗകര്യം പീരുമേട് തഹസീല്‍ദാറുടെ നേതൃത്വത്തില്‍ കണ്ടെത്താനും ജില്ലാഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്പ്രിങ്‌വാലിയില്‍ പ്രവര്‍ത്തിക്കുന്ന പെരിയാര്‍ വില്ലേജ് ഓഫീസിന്റെ ഇപ്പോഴത്തെ കെട്ടിടം അപകടാവസ്ഥയിലാണെന്ന് രണ്ടാഴ്ച മുന്‍പ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാലപ്പഴക്കം മൂലം ഭിത്തികള്‍ വിണ്ടുകീറി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. മഴക്കാലമായതോടെ വെള്ളം കെട്ടിടത്തിനുള്ളിലേക്ക് വീണ് പ്രധാന സര്‍ക്കാര്‍ രേഖകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്ന സ്ഥിതിയിലാണ്.

ദേശീയപാതയോരത്ത് മണ്‍തിട്ടയില്‍ സ്ഥിതിചെയ്യുന്ന കെട്ടിടം നൂറിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തോട്ടം മേഖലയുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ചതാണ്. പുതിയ മന്ദിരത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് സഹായത്തിനായി ‘ഫ്രണ്ട് ഓഫീസ്’ സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്.

മെച്ചപ്പെട്ട ഭൗതിക സാഹചര്യമാവും ജനങ്ങള്‍ക്ക് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ വഴി ലഭ്യമാകുക.

ടോക്കണ്‍ സംവിധാനം, നമ്പര്‍ പ്രദര്‍ശിപ്പിക്കുന്ന ഇലക്ട്രോണിക് ബോര്‍ഡ്, വിശാലമായ വെയ്റ്റിങ് ഏരിയ, ഒരേസമയം ഏഴുപേര്‍ക്ക് ഇരുന്ന് ജോലിചെയ്യാന്‍ പാകത്തിലുള്ള ഫ്രണ്ട് ഓഫീസ്, ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, ഫയലുകള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള ഡോക്യുമെന്റ് റൂം, പൂന്തോട്ടം എന്നിവ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളെ ആകര്‍ഷകമാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

India

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

World

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

World

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

India

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.