കായംകുളം: പെട്രോളുമായി വന്ന ഗുഡ്‌സ് ട്രെയിനില്‍ നിന്നും പെട്രോള്‍ ചോര്‍ന്നത് ഒന്നര മണിക്കൂറോളംപരിഭ്രാന്തി പടര്‍ത്തി. ഇന്നലെ രാവിലെ എട്ടിന് കായംകുളം റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.
ഇരുമ്പനത്തു നിന്നും തിരുവനന്തപുരത്തേക്ക് പെട്രോളുമായി പോകുകായിരുന്നു ഗുഡ് സ് ട്രെയിന്‍ കായംകുളം സ്റ്റേഷനിലെത്തിയപ്പോഴാണു് ഒരു ടാങ്കില്‍ നിന്നുംപെട്രോള്‍ ചോരുന്നതായി അറിഞ്ഞത്. ഉടന്‍ തന്നെ ലോക്കോ പൈലറ്റും ആര്‍.പി.എഫും മറ്റു ഉദ്യോഗസ്ഥരും എത്തിചോര്‍ച്ച അടക്കാന്‍ ശ്രമം തുടങ്ങി.
ഇതിനിടെ സംഭവം അറിഞ്ഞയാത്രക്കാരും മറ്റും പരിഭ്രാന്തരായി. റെയില്‍വേ അധികൃതര്‍ ഉടന്‍ തന്നെ പോലീസിനേയും അഗ്‌നിശമന സേനയേയും വിവരമറിയിക്കുകയുംഇവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു ഇവരും എല്ലാ വിധ തയ്യാറെടുപ്പുകളും ചെയ്തു.
കൂടുതല്‍ പരിശോധനയില്‍ ടാങ്കിലെ വെല്‍ഡുചെയ്ത ഭാഗത്തു കൂടിയാണ് പെട്രോള്‍ ചോരുന്നതെന്നു കണ്ടു. അപകടകരമല്ലെന്നു കണ്ട് കൊല്ലത്തേക്കു മാറ്റി.
















