ആലപ്പുഴ: അക്ഷയശ്രീ പുരുഷ സ്വയംസഹായ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ മുല്ലയ്‌ക്കല്‍, പഴയതിരുമല, ചുങ്കം നിവാസികളായ മൂന്നു തലമുറകളില്‍പ്പെട്ട കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുനല്‍കിയ പി.ഡി. രത്‌നാംബാള്‍ ടീച്ചറെ ഗുരുശ്രേഷ്ഠ പുരസ്‌കാരം നല്‍കിആദരിച്ചു. സംഘങ്ങളുടെ പ്രസിഡന്റുമാരായ ടി. രാജേഷും ശ്രീകണ്ഠനും പുരസ്‌കാരം നല്‍കി. തുടര്‍ന്ന് പുതുതലമുറയിലെ കുരുന്നുകള്‍ക്ക് പരമ്പരാഗത രീതിയില്‍ നിലത്തെഴുത്ത് അക്ഷങ്ങള്‍ പറഞ്ഞുകൊടുത്തു. പുരുഷ സ്വയംസഹായ സംഘം സെക്രട്ടറി പ്രദീപ് കുമാര്‍ പൈ അദ്ധ്യക്ഷനായി. ദേവസ്വം പ്രസിഡന്റ് വി. ഗിരീഷ്പ്രഭു ഉദ്ഘാടനം ചെയ്തു. നാരായണ അയ്യര്‍, ഡോ. ജി. നാഗേന്ദ്രപ്രഭു, എസ്. സിന്ധു, റോസമ്മ, ആര്‍. ഹരി തുടങ്ങിയര്‍ പങ്കെടുത്തു.
















