Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീഹരിക്കു ജാമ്യമില്ല; പെണ്‍കുട്ടി നേരിട്ട് ഹാജരാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 10:23 pm IST
in Kerala

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിക്കപ്പെട്ട കേസില്‍ ശ്രീഹരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. സംഭവത്തിലുള്‍പ്പെട്ട പെണ്‍കുട്ടിയെ നുണപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന പോലീസിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പെണ്‍കുട്ടിയോട് 26 ന് നേരിട്ട് ഹാജരാകാനും നിര്‍ദ്ദേശിച്ചു. തിരുവനന്തപുരത്തെ പോക്‌സോ കോടതി ജഡ്ജി മിനി മോളാണ് കേസ് പരിഗണിക്കുന്നത്.

അടിക്കടി മൊഴി മാറ്റുന്നതിനാല്‍ പെണ്‍കുട്ടിയെ നുണപരിശോധനയ്‌ക്കായി പോളിഗ്രാഫ് ടെസ്റ്റിനും ബ്രെയിന്‍ മാപ്പിംഗിനും വിധേയമാക്കണമെന്ന് പോലീസ് അപേക്ഷിച്ചിരുന്നു. ഇതുരണ്ടും ചെയ്യണമെങ്കില്‍ പെണ്‍കുട്ടിയുടെ അനുവാദം കൂടിയേ തീരൂ. അതിനാലാണ് 26ന് നേരിട്ട് ഹാജരായി നിലപാട് അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ച് കോടതി പെണ്‍കുട്ടിക്ക് നോട്ടീസ് അയച്ചത്.

ശ്രീഹരിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. സംഭവശേഷം പോലീസ് നിര്‍ബന്ധിച്ച് മൊഴി നല്കിച്ചതാണെങ്കില്‍ മജിസ്‌ട്രേറ്റിനു മുന്നിലെത്തുമ്പോള്‍ അത് വെളിപ്പെടുത്താന്‍ അവസാനവര്‍ഷ നിയമവിദ്യാര്‍ഥിനി കൂടിയായ പെണ്‍കുട്ടിക്ക് അവസരമുണ്ടായിരുന്നു. അതുചെയ്യാതെ ശ്രീഹരിയുടെ അഭിഭാഷകന് അയച്ച കത്തില്‍ പോലീസ് മൊഴി കെട്ടിച്ചമയ്‌ക്കുകയായിരുന്നെന്നും കാമുകനായ അയ്യപ്പദാസാണ് സംഭവത്തിന് പുറകിലെന്നും പെണ്‍കുട്ടി ആരോപിച്ചു. ഇതെല്ലാം സംശയാസ്പദമാണെന്നും വിശദമായി അന്വേഷിക്കേണ്ടതിനാല്‍ ശ്രീഹരിക്ക് ജാമ്യം നല്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ആരോഗ്യനില വഷളായതിനാല്‍ ശ്രീഹരിക്ക് ജാമ്യം നല്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചത്. ഒരാഴ്ചയ്‌ക്കുശേഷം ശ്രീഹരിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവരും. അതിനുശേഷം ജാമ്യാപേക്ഷ പരിഗണിച്ചാല്‍ മതിയെന്നും അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. കേസ് സിബിഐ അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി നാളെ കോടതി പരിഗണിക്കും. ഇതിനെ പോലീസ് ശക്തമായി എതിര്‍ക്കാനാണ് സാധ്യത.

വീട്ടുതടങ്കലിലല്ല; പീഡിപ്പിച്ചത് അയ്യപ്പദാസെന്ന് പെണ്‍കുട്ടി

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിക്കപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്ക്. ജനനേന്ദ്രിയം മുറിച്ചെന്ന് പോലീസ് പറയുന്ന പെണ്‍കുട്ടി ഇന്നലെ ആശുപത്രിയിലെത്തി ശ്രീഹരിയെ കണ്ടു. മാത്രമല്ല താന്‍ വീട്ടുതടങ്കലിലല്ലെന്നും തന്നെ നിരന്തരം പീഡിപ്പിച്ചത് അയ്യപ്പദാസാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

വിവാഹവാഗ്ദാനം നല്കി അയ്യപ്പദാസ് പീഡിപ്പിച്ചെന്നും തന്നെയും ശ്രീഹരിയെയും കബളിപ്പിച്ച് 14 ലക്ഷം രൂപ തട്ടിയെടുത്തെന്നും കാട്ടി പെണ്‍കുട്ടി പേട്ട പോലീസിന് ഇന്നലെ പരാതി നല്കി. പരാതി ഇംഗ്ലീഷില്‍ എഴുതി തയ്യാറാക്കിയതാണ്. തന്റെ അച്ഛനമ്മമാരില്‍ നിന്ന് ആറുലക്ഷവും ശ്രീഹരിയില്‍ നിന്ന് എട്ടുലക്ഷവുമാണ് അയ്യപ്പദാസ് തട്ടിയെടുത്തത്. പേട്ട പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പെണ്‍കുട്ടി അയ്യപ്പദാസിനെതിരായ പരാതി നല്കിയത്. തന്റെ ജീവന് ഭീഷണിയുണ്ട്. അതിനാല്‍ പോലീസ് സംരക്ഷണം നല്കണമെന്നും മാധ്യമങ്ങളോട് പെണ്‍കുട്ടി വെളിപ്പെടുത്തി.

പെണ്‍കുട്ടി വീട്ടുതടങ്കലിലാണെന്നാരോപിച്ച് അയ്യപ്പദാസ് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

പുതിയ വാര്‍ത്തകള്‍

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.