തിരുവനന്തപുരം: അന്തര്‍ദ്ദേശീയ സാംസ്കാരിക കൂട്ടായ്മയായ ഒഎന്‍വി ഫൗണ്ടേഷന് പ്രഥമ അന്തര്‍ദ്ദേശീയ കവിതാപുരസ്ക്കാരവും യുവകവി അവാര്‍ഡും പ്രഖ്യാപിച്ചു. തമിഴ് കവി ഡോ. ചേരന് രുദ്രമൂര്ത്തിക്കാണ് അന്തര്‍ദ്ദേശീയ കവിതാപുരസ്കാരം. ഡോ. ചേരന്റെ എഴുത്തിലെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്കാരം.
കവയത്രി ആര്യാ ഗോപി മികച്ച മലയാള യുവകവിക്കുള്ള പുരസ്കാരത്തിന് അര്‍ഹയായി. കോഴിക്കോട് ഗുരുവായൂരപ്പന് കോളേജ് അധ്യാപിക കൂടിയായ ആര്യയുടെ ‘ജലജാത സങ്കടങ്ങള്‍’ എന്ന കൃതിക്കാണ് പുരസ്കാരം. കാനായി കുഞ്ഞിരാമന് രൂപകല്‍പ്പന ചെയ്ത ശില്പവും അവാര്‍ഡ് തുകയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സി.രാധാകൃഷ്ണന് ചെയര്‍മാനും സച്ചിതാനന്ദന്, ഡോ. കെ.ജയകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ ഈ മാസം 17 ന് നടക്കുന്ന ‘ഹരിതമാനസം’ സാംസ്ക്കാരികോത്സവത്തില്‍ പുരസ്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: