തിരുവനന്തപുരം: വിദ്യാര്‍ത്ഥി സമരം അവസാനിപ്പിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ലോ അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍പിള്ള രാജി പ്രഖ്യാപിച്ചു. ഇന്നലെ ഉച്ചയോടെ ബിജെപി സമരപന്തലിലെത്തിയാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്.
വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമരത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കുപറ്റി. ഇനിയും സമരം തുടരാനാകില്ല. ലക്ഷ്മിനായര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനം രാജിവയ്‌ക്കണം. വിദ്യാഭ്യാസ മന്ത്രി നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ ചെയര്‍മാന്‍ സ്ഥാനം രാജി വയ്‌ക്കുമെന്നും അയ്യപ്പന്‍പിള്ള വ്യക്തമാക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് എന്നിവര്‍ക്കൊപ്പമാണ് ബിജെപി സമരപന്തലില്‍ അദ്ദേഹം എത്തിയത്.
വിദ്യാഭ്യാസ മന്ത്രിയുമായുള്ള സംയുക്ത സമരസമിതി ചര്‍ച്ച തുടങ്ങുന്നതിനും ഏതാനും മണിക്കൂറുകള്‍ക്കുമുമ്പായിരുന്നു അയ്യപ്പന്‍ പിള്ളയുടെ രാജി പ്രഖ്യാപനം. ഇതോടെ മാനേജ്‌മെന്റിലെ ഭിന്നത മറനീക്കി പുറത്തു വന്നിട്ടുണ്ട്.
















