മലപ്പുറം: മലപ്പുറം തിരൂരില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. താനൂര്‍ ഉണ്ണിയാലില്‍ സിപിഐഎം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ഇതില്‍ നാല് പ്രവര്‍ത്തകരുടെ നില ഗുരുതരമാണ്.
ആക്രമണത്തില്‍ പരുക്കേറ്റ സിപിഎം പ്രവര്‍ത്തകരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഏഴു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും രണ്ടു പേരെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ആക്രമണത്തിനു പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്നു സിപിഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നിറമരുതൂര്‍ പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
















