കുമളി: സഹോദരിമാരായ പെണ്‍കുട്ടികളെ ബാലവിവാഹം ചെയ്തയതിന് പോലീസ് കേസ്. വനവാസി പെണ്‍കുട്ടികളെ വിവാഹം ചെയ്ത സംഭവത്തിലാണ് കുമളി മന്നാക്കുടി വനവാസി കോളനിയിലെ താമസക്കാരായ രണ്ട് പേര്‍ക്കെതിരെ കേസെടുത്തത്. 16 ഉം 17 ഉം വയസുള്ള സഹോദരിമാരായ ഇവരെ ഇതേ കോളനിയിലെ തന്നെ താമസക്കാരായ യുവാക്കളാണ് വിവാഹം കഴിച്ചത്. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ പെട്ട പെണ്‍കുട്ടികള്‍ ഒന്‍പതാം ക്ലാസില്‍ പഠനം നിര്‍ത്തിയവരാണ്. ചൈല്‍ഡ് ലൈനിന്റെ പരാതിയിലാണ് നടപടി. ഇരുവര്‍ക്കും എതിരെ പോസ്‌കോ നിയമ പ്രകാരം രണ്ട് കേസുകളാണെടുത്തിരിക്കുന്നത്.
















