വൈക്കം: അക്കരപ്പാടം മേഖലയില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ വ്യാപകമായ ആക്രമിക്കുകയും വീടുകള്‍ക്ക് കല്ലെറിയുകയും വീട്ടുഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടും പോലീസ് എകപക്ഷിയ നിലപാട് സ്വീകരിക്കുന്നതില്‍ വ്യപകപ്രതിക്ഷേധം.കഴിഞ്ഞ രാത്രിയും ബിജെപി പ്രവര്‍ത്തകരുടെ വീടിനു നേരെ കല്ലേറുണ്ടായി.ജില്ലാകമ്മറ്റി അംഗം റ്റി.വി. മിത്രലാല്‍, സുരേഷ് എന്നീവരുടെ വീടുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. കഴിഞ്ഞ ദിവസം യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ്് കെ.ആര്. ശ്യാമിനെ വീടിന്റെ വാതില്‍ തകര്‍ത്ത് കൊലപ്പെടുത്താനുള്ള ശ്രമമുണ്ടായി. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് കൊടൂപ്പാടം അനൂപിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്.
ഈ പ്രദേശത്ത് ബിജെപി, ബിഎംഎസ് സംഘടനകളുടെ കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. വീടിന് നേരേ ആക്രമണം നടത്തിയതിന് നിസാര വകുപ്പിട്ടാണ് പേലീസ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: