കൂരോപ്പട: മാനസിക സംഘര്‍ഷങ്ങള്‍ കുടുംബ ജീവിതത്തിനും സാമൂഹ്യ ജീവിതത്തിനും തടസമാകുമ്പോള്‍ ആത്മീയതക്ക് പ്രസക്തിയേറിയതായി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ അഭിപ്രായപ്പെട്ടു. ളാക്കാട്ടൂര്‍ മരുതുകാവ് ക്ഷേത്രത്തില്‍ ആഗസ്റ്റില്‍ നടക്കുന്ന ഏഴാമത് അന്തര്‍ദേശീയ മഹാഗണപതി സത്രത്തിന്റെ ധനസമാഹരണ ഉദ്ഘാടനം മരുതുകാവ് ക്ഷേത്രസന്നിധിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു സ്വാമികള്‍. സമ്മേളനത്തില്‍ സത്രം സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. കെ.എ. പ്രസാദ് അധ്യക്ഷത വഹിച്ചു. ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദ സ്വാമി ആദ്യ ഫണ്ട് എസ്. ഹരികുമാറില്‍നിന്ന് ഏറ്റുവാങ്ങി. ജില്ലാ ജഡ്ജി സുനിതാ വിമല്‍ വിശിഷ്ടാതിഥിയായിരുന്നു. സത്രംസമിതി ഭാരവാഹികളായ എ.ആര്‍. സുരേന്ദ്രന്‍, അനില്‍ കൂരോപ്പട, എം.ജി. ഗോപാലകൃഷ്ണന്‍ നായര്‍, ഉമേഷ്, വാലടി ഉദയകുമാര്‍, രാജന്‍ ചെമ്പകശ്ശേരില്‍, എസ്. ഹരി, എ.ബി. രാധാകൃഷ്ണന്‍, ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
2017 ആഗസ്റ്റ് 21ന് ആരംഭിക്കുന്ന മഹാഗണപതി സത്രം ആഗസ്റ്റ് 31ന് സമാപിക്കും.
















