Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ആദിത്യ’യുടെ റഡാര്‍ പ്ലേറ്റ് നഷ്ടപ്പെട്ടതിന് പിന്നില്‍ അട്ടിമറി?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 08:26 pm IST
in Kerala

കോട്ടയം: രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ യാത്രാ ബോട്ട് ‘ആദിത്യ’ യുടെ റഡാര്‍ പ്ലേറ്റ് നഷ്ടപ്പെടാനിടയായതിന് പിന്നില്‍ അട്ടിമറി നീക്കം. പരീക്ഷണാടിസ്ഥാനത്തില്‍ വൈക്കം-തവണക്കടവ് ജലപാതയില്‍ ആരംഭിച്ച സര്‍വീസ് വിജയപ്രദമായാല്‍ സംസ്ഥാനത്തെ ജലഗതാഗതം പൂര്‍ണമായും സൗരോര്‍ജ്ജത്തിലേക്ക് മാറ്റാന്‍ ജലഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗസ്ഥതലത്തില്‍ എതിര്‍പ്പുയര്‍ന്നിരുന്നു.

സൗരോര്‍ജ്ജ ബോട്ടുകളെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ലെന്ന പ്രചാരണം നവമാധ്യമങ്ങളിലൂടെയും പുറത്തുവന്നു. ഇവയെല്ലാം കൂട്ടിവായിക്കുമ്പോള്‍ റഡാര്‍ പ്ലേറ്റിന്റെ നഷ്ടപ്പെടലും കണ്ടെത്തലും ദുരൂഹമെന്ന നിഗമനത്തിലാണ് ജലഗതാഗത വകുപ്പും, ബോട്ട് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച വിദഗ്‌ദ്ധ സമിതിയും. ബോട്ടിന് ഉള്‍വശത്ത് മാത്രമല്ല പുറത്തും സിസിടിവി ക്യാമറ ഘടിപ്പിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നു.

ആറ് വീതം സാധാരണ ബോള്‍ട്ടുകളും ലോക്ക് ബോള്‍ട്ടുകളും കൊണ്ട് ഉറപ്പിച്ചിട്ടുള്ളതാണ് നിയന്ത്രണ സംവിധാനങ്ങളില്‍ ഉള്‍പ്പെടുന്ന റഡാര്‍ പ്ലേറ്റ്. ഉദ്ഘാടനം കഴിഞ്ഞ് ആഴ്‌ച്ചകള്‍ക്കുള്ളില്‍ ഇത് ഇളകി വീഴണമെങ്കില്‍ ബോള്‍ട്ട് അഴിച്ചുമാറ്റാന്‍ വിദഗ്‌ദ്ധരുടെ സഹായം ലഭിച്ചു. കൊച്ചിയില്‍ ഇത്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ ഉണ്ടെന്നും പറയപ്പെടുന്നു. സൗരോര്‍ജ്ജ ബോട്ട് ഗുണപ്രദമല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന് പിന്നില്‍ ആരെന്ന ചോദ്യമാണ് ഉയരുന്നത്.

ആദ്യ സംരംഭമായതിനാല്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിങ് സര്‍വേയര്‍ (ഐആര്‍എസ്) സര്‍ട്ടിഫിക്കേറ്റ് ലഭിച്ച ശേഷമാണ് സര്‍വീസ് ആരംഭിച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു. ഈ പരിശോധന പൂര്‍ത്തീകരിക്കാന്‍ ബോട്ട് പുറത്തിറങ്ങുന്നതിന് ഒരു വര്‍ഷം കൂടി കാലതാമസം വന്നു.

അട്ടിമറി സംശയം ബലപ്പെട്ട സാഹചര്യത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ജലഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. ഫെബ്രുവരി രണ്ടിന് വൈക്കത്ത് നിന്ന് തവണക്കടവിലേക്ക് ആദ്യ സര്‍വീസ് ആരംഭിച്ചപ്പോഴാണ് ബോട്ടില്‍ റഡാര്‍ പ്ലേറ്റ് നഷ്ടപ്പെട്ടകാര്യം ജീവനക്കാര്‍ അറിഞ്ഞത്. ഈ സമയം 75 യാത്രക്കാരുണ്ടായിരുന്നു. ഉടന്‍ വേഗത നിയന്ത്രിച്ച് യാത്രക്കാരെ തവണക്കടവില്‍ എത്തിച്ചു.

ആള്‍ട്ടണ്‍ എന്ന ഫ്രഞ്ച് കമ്പനിയുടെ സാങ്കേതിക വിദ്യയാണ് സൗരോര്‍ജ്ജ ബോട്ടില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പത്ത് സൗരോര്‍ജ്ജ ബോട്ടുകള്‍ നിര്‍മ്മിക്കാനുള്ള അനുമതിയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളം തേടി. പാരമ്പ്യേതര ഊര്‍ജ്ജം ഉപയോഗപ്പെടുത്തുന്നത് മുന്‍നിര്‍ത്തി ബോട്ട് നിര്‍മ്മാണ ചെലവിന്റെ 50 മുതല്‍ 70 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്നതിന് അനര്‍ട്ടും കേന്ദ്രത്തെ സമീപിച്ചു. ഇത് അനുവദിക്കാമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ സമ്മതിച്ചു.

സുരക്ഷയെക്കുറിച്ച് പഠിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഐആര്‍എസ് സര്‍വേയര്‍ ഷമ്മി ഇന്നലെ വൈക്കത്ത് എത്തി സൗരോര്‍ജ്ജ ബോട്ട് പരിശോധിച്ചു. റഡര്‍ പ്ലേറ്റ് പരിശോധിച്ച് താത്കാലിക സര്‍ട്ടിഫിക്കറ്റ് നല്‍കി. ഒരു മാസത്തിനുള്ളില്‍ കേടായ റഡാര്‍ പ്ലേറ്റ് വ്യവസ്ഥയനുസരിച്ച് മാറ്റി നല്‍കാന്‍ കമ്പനിയോട് നിര്‍ദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

പുതിയ വാര്‍ത്തകള്‍

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.