ബിഎംഎസ് സംസ്ഥാന ചിന്തന്‍ ബൈഠക് ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറി എന്‍. എം. സുകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.കെ. വിജയകുമാര്‍, എം. പി. രാജീവന്‍, സി. വി. രാജേഷ് സമീപം.
കൊച്ചി: ജനങ്ങള്‍ പിന്തുണച്ച നോട്ട് നിരോധനം ലോകചരിത്രത്തിലെ വന്‍ വിജയമാണെന് ബിഎംഎസ്. കേന്ദ്ര തീരുമാനം നടപ്പാക്കാനുള്ള കഴിവാണിത് പ്രകടമാക്കുന്നതെന്ന് ബിഎംഎസ് ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറി എന്‍. എം. സുകുമാരന്‍ പറഞ്ഞു. ബിഎംഎസ് സംസ്ഥാന ചിന്തന്‍ ബൈഠക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം, അഴിമതി, കള്ളനോട്ട്, ഭീകരവാദം, ഹവാല-ബിനാമി ഇടപാട്, രാജ്യദ്രോഹ ശക്തികളുടെ സാമ്പത്തിക സ്രോതസ്സ്, ലഹരിമരുന്ന് കടത്ത്, ഗുണ്ടാ പ്രവര്‍ത്തനം എന്നിവ രാജ്യത്ത് ഇല്ലാതാക്കാന്‍ നോട്ടുനിരോധനത്തിലൂടെ കഴിഞ്ഞു. സമ്പദ്‌വ്യവസ്ഥയെ സുതാര്യവും നികുതിബന്ധിതവുമാക്കാനായി.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഭവന-നിര്‍മാണ വായ്‌പാ പദ്ധതിയെയും ബിഎംഎസ് സ്വാഗതം ചെയ്തു.
നോട്ട് നിരോധനം മൂലം വിപണിയില്‍ ഉണ്ടായ ഇടിവ്, തൊഴില്‍ നഷ്ടം, പിരിച്ചുവിടല്‍, ഉല്‍പ്പാദനമേഖലയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്‌ക്ക് പരിഹാരം കാണേണ്ടതുണ്ട്. തൊഴിലാളികള്‍ മറ്റ് സാമൂഹ്യ ദുര്‍ബലവിഭാഗങ്ങള്‍ എന്നിവര്‍ക്കായി സാമ്പത്തിക പാക്കേജുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ആദായനികുതി പരിധി അഞ്ച് ലക്ഷമാക്കണമെന്നുള്ള ബിഎംഎസിന്റെ ആവശ്യം പരിഗണിച്ചിട്ടില്ല. ഈ നടപടിയില്‍ ശക്തമായ പ്രതിഷേധം സംസ്ഥാന ചിന്തന്‍ ബൈഠക് രേഖപ്പെടുത്തി.
ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍, സംഘടനാ സെക്രട്ടറി സി.വി.രാജേഷ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
















