ചിറക്കല്‍: പത്മശാലീയ എഡുക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി വാര്‍ഷിക ജനറല്‍ബോഡിയോഗം ശ്രീവാണി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെ കാലത്ത് 10 മണിക്ക് പ്രദീപന്‍ തൈക്കണ്ടി ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, സിബിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. അഡ്വ.കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ.മേജര്‍ പി ഗോവിന്ദന്‍ മുഖ്യാതിഥിയായിരുന്നു. പി.വി.നാരായണന്‍ നായര്‍, പി.എന്‍.കുഞ്ഞിരാമന്‍ എന്നിവരെ പാല ബാലന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ വിദ്യാലയങ്ങളില്‍ നിന്നായി എത്തിയ 64 ഓളം വിദ്യാര്‍ത്ഥികളെ ആദരിച്ച് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.
















