Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റബ്ബര്‍ മേഖലയെ രക്ഷിക്കാന്‍ നിലപാട് കര്‍ക്കശമാക്കി കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 01:02 pm IST
in Kerala

കോട്ടയം: റബ്ബര്‍ മേഖലയുടെ വികസനം ലക്ഷ്യമാക്കി നിലപാടുകള്‍ കര്‍ക്കശമാക്കി കേന്ദ്രസര്‍ക്കാര്‍. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി റബ്ബര്‍ ബോര്‍ഡിലെ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കാനും വേണമെങ്കില്‍ വിആര്‍എസ് നല്‍കാനുമാണ് തീരുമാനം. ചെലവ് ചുരുക്കല്‍ നടപടികളെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബോര്‍ഡ് ചെയര്‍മാന്‍ ഏഴംഗ സമിതിയെ നിയമിച്ചിട്ടുണ്ട്.

1533 ജീവനക്കാരാണ് ഇപ്പോള്‍ റബ്ബര്‍ ബോര്‍ഡില്‍ ഉള്ളത്. ഇത് 1100 ആക്കി ചുരുക്കാനും അടിസ്ഥാന ചെലവുകള്‍ നിലവിലുള്ളതിന്റെ 50 ശതമാനം ആക്കാനുമാണ് നിര്‍ദ്ദേശം. ഇതുമൂലം പ്രതിവര്‍ഷം 70 കോടി രൂപയോളം കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും ലഭിക്കും. മുന്‍കാലങ്ങളില്‍ കെട്ടിടനിര്‍മ്മാണം, ഉദ്യോഗസ്ഥരുടെ വിദേശയാത്രകള്‍, കേന്ദ്ര ആഫീസില്‍ സൗജന്യ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണ ശാല, സൗജന്യ ബസ് സര്‍വ്വീസ് എന്നീ ഇനങ്ങളിലായിരുന്നു ചെലവുകള്‍ ഏറെയും.

ഉത്പാദനവും ഉത്പാദനക്ഷമതയും കൂട്ടാന്‍ ഉതകുന്ന തരത്തില്‍ കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ പുതിയ നയം. ഇതിന്റെ ഭാഗമായി ശമ്പളം അടക്കമുള്ള മറ്റ് അനുബന്ധ ചെലവുകള്‍ കുറയ്‌ക്കാനാണ് നീക്കം. റബ്ബര്‍സെസ് വഴി പ്രതിവര്‍ഷം ലഭിക്കുന്ന പദ്ധതിവിഹിതത്തിന്റെ ഭൂരിഭാഗവും ശമ്പളം, പെന്‍ഷന്‍, അടിസ്ഥാന ചെലവുകള്‍ എന്നിവയ്‌ക്കാണ് വിനിയോഗിക്കുന്നത്.

ഇതുമൂലം കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കുന്നതിനോ ഉദ്പാദനം കൂട്ടുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനോ കഴിഞ്ഞിരുന്നില്ല. ശമ്പള ഇനത്തില്‍ പ്രതിവര്‍ഷം 97 കോടി രൂപയും പെന്‍ഷന്‍ ഇനത്തില്‍ 40 ലക്ഷം രൂപയും ഉള്‍പ്പെടെ ഒരു കോടി 37 ലക്ഷം രൂപ റബ്ബര്‍ ബോര്‍ഡിന് ചെലവാകുന്നുണ്ട്. ഇക്കുറി പദ്ധതിവിഹിതമായി ലഭിച്ചതാകട്ടെ 1 കോടി 42 ലക്ഷം രൂപമാത്രമാണ്. ഇതുമൂലം ഉത്പാദന വികസന പരിപാടികള്‍ക്ക് ചെലവാക്കേണ്ട തുക വകമാറ്റി ചെലവഴിക്കേണ്ടി വരാറുണ്ട്.

ചെലവ് ചുരുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍-സിഎജി റിപ്പോര്‍ട്ടുകള്‍ മുന്‍കാലങ്ങളില്‍ അവഗണിച്ചതാണ് ഉത്പാദനം കുറയാനും പദ്ധതിവിഹിതം വെട്ടിക്കുറയ്‌ക്കാനും സാഹചര്യമൊരുക്കിയത്. ജീവനക്കാരുടെ എണ്ണം കുറച്ച് റീജണല്‍ ആഫീസുകള്‍ 14 ആക്കി ചുരുക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ചെലവ്ചുരുക്കലിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് ഏറെ സഹായകരമായിരുന്ന ഫീല്‍ഡ് ആഫീസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനമാണ് ഉത്പാദനത്തെ പിന്നോട്ടടിച്ചത്. ഉന്നത ശമ്പളം വാങ്ങുന്ന റീജണല്‍ ആഫീസുകളിലെ തസ്തികകള്‍ നിലനിര്‍ത്തിയ മുന്‍കാല നടപടിയാണ് ബോര്‍ഡിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.

പുതിയ ചെയര്‍മാനായി എ. അജിത്കുമാര്‍ ചുമതലയേറ്റശേഷം കര്‍ഷക സബ്‌സിഡി പുനരാരംഭിച്ചിരുന്നു. ഈ നടപടി ഉത്പാദന വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 20 ശതമാനം ഉത്പാദന വര്‍ദ്ധന ഉണ്ടായത് ശ്രദ്ധേയമാണ്.

പന്ത്രണ്ടാം പദ്ധതിയില്‍ 960 കോടി രൂപ ബോര്‍ഡിന് ലഭിച്ചെങ്കിലും ഇതില്‍ 20 ശതമാനം തുക മാത്രമാണ് കര്‍ഷകര്‍ക്ക് സഹായമായി ലഭിച്ചത്.

ചെയര്‍മാന്റെ അഭാവത്തില്‍ അന്തിമ തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്ന ഉന്നത ഉദ്യോഗസ്ഥന്റെ കര്‍ഷകദ്രോഹ നടപടികളാണ് കടുത്ത തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാരിനെ എത്തിച്ചത്. പുതിയ ബോര്‍ഡ് അധികാരത്തിലെത്തിയാല്‍ അക്കൗണ്ട്‌സ് വിഭാഗത്തിന്റെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം ഉണ്ടാവുമെന്നും സൂചനയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

Health

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

World

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

Kerala

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.