Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

അറിഞ്ഞും അടുത്തും അച്ഛനൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 08:05 am IST
in Special Article

അമ്മയ്‌ക്ക് എല്ലാം വാവിട്ടു കരഞ്ഞ് തുറന്നു പറയാം.അച്ഛന് വാത്സല്യത്തോടെ എല്ലാം നെഞ്ചിലൊതുക്കാം.അച്ഛന്‍ വാവിട്ട് ഉറക്കെ കരഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ ഈ ലോകം തന്നെ മാറിപ്പോയേക്കാം.അതുകൊണ്ടാവണം ഈ നെഞ്ചിലൊതുക്കം അച്ഛന് വരദാനമായികിട്ടിയത്.ഇങ്ങനെയൊക്കെ എല്ലാമക്കളും ഒരുനിമിഷം ചിന്തിച്ചിട്ടുണ്ടാവണം.അമ്മ എല്ലാമാണെന്നു പറയുമ്പോഴും അച്ഛന്‍ എല്ലാമാകാതായിപ്പോകുന്നില്ലല്ലോ.ഇന്ന് അച്ഛന്‍ദിനം.

അച്ഛനും മക്കളും തമ്മിലുള്ള ബന്ധവും കുടുംബത്തിലെ അച്ഛന്‍ സാന്നിധ്യവുമൊക്കെ പറഞ്ഞാല്‍ തീരാത്ത കഥക്കൂടാണ്.പിതൃസങ്കല്‍പ്പത്തെക്കുറിച്ചാകട്ടെ പിന്നെയുമുണ്ട് അത്ര തന്നെയും.ബന്ധങ്ങള്‍ക്കു കൂടുതല്‍ ഇഴയടുപ്പമുള്ള ഇന്ത്യയില്‍ പ്രത്യേകിച്ച് ഇതിന്റെ രസമുകുളം കൂടും.നമ്മുടെ വേദേതിഹാസങ്ങളിലും മറ്റും പിതൃസ്വരൂപത്തിനു നല്‍കിയിട്ടുള്ള വിശേഷണങ്ങളും മഹത്വവുമൊക്കെ അനവദ്യസുന്ദരമാണ്.പിതാവിനായി മക്കള്‍ ഉഴിഞ്ഞുവെച്ച ജീവിതവും മക്കള്‍ക്കായി പിതാവിന്റെ ത്യാഗ സമ്പത്തുമൊക്കെ അതില്‍ക്കാണാം.പിതാവിന്റെ പ്രതിബിംബമാണ് പുത്രജന്മമെന്നൊരു സങ്കല്‍പ്പമുണ്ട്.മനുഷ്യനില്‍ സ്വരൂപിക്കപ്പെട്ട അച്ഛന്‍പേടിയുടെ ഭാവനാരൂപമാണ് ബ്രാംസ്റ്റോക്കറുടെ ഡ്രാക്കുളയെന്ന് അതിനു പിന്നിലെ മനശാസ്ത്രം തേടിപ്പോയവര്‍ പറഞ്ഞിട്ടുണ്ട്.അത് ഒറ്റപ്പെട്ടൊരു നിരീക്ഷണമാകാം. പിതൃ സങ്കല്‍പ്പം എന്നും പാവനവും പ്രിയപ്പെട്ടതുമാണ്.

ഇന്ന് മറവിരോഗം കൂടുതല്‍ അല്ലെന്നുമാത്രമല്ല മറവിതന്നെ രോഗമായും ഓര്‍മയെക്കാള്‍ മറവികൂടുതലായും തീരുന്ന ഇന്നത്തെ ചുറ്റുപാടില്‍ വേണ്ടപ്പെട്ടതുപോലും നിര്‍ബന്ധമായി ഓര്‍മിപ്പിക്കേണ്ടിവരുന്നതില്‍ വൈരുധ്യം ഉണ്ടാവാം.അങ്ങനെ നിര്‍ബന്ധിച്ചു ഓര്‍മിപ്പിക്കേണ്ടതാണോ അച്ഛനനുഭവം എന്നുമാകാം.ഇരിക്കട്ടെ,അച്ഛനും മക്കള്‍ക്കും വാത്സല്യംകൊണ്ട് അവരവരെത്തന്നെ വിചാരണ ചെയ്യാമല്ലോ.കുറഞ്ഞുപോയെന്നു തോന്നുന്ന സ്‌നേഹം അധികമാക്കാനും ഉള്ളതു തരിമ്പും കുറയാതെ നിലനിര്‍ത്താനും കഴിയുമല്ലോ.

കരുതലും ജാഗ്രതയും നല്‍കുന്ന സുരക്ഷയുടെ കാവലാണ് അച്ഛന്‍. അമ്മയുടെ തണലില്‍ അച്ഛന്റെ സുരക്ഷ.അച്ഛനുണ്ടെങ്കില്‍ ഭൂമിയുടെ അറ്റത്തോളം പോകാമെന്ന ധൈര്യം.എപ്പഴും അമ്മയോടൊപ്പമായ മക്കള്‍ അച്ഛന്‍ വരാന്‍ വഴിക്കണ്ണുമായി കാത്തിരിക്കും.അച്ഛനൊപ്പമേ ഉണ്ണൂ…കിടക്കൂ,അച്ഛന്റെ നെഞ്ചില്‍ ചൂടുപറ്റി.ഭൂമിയിലെ ഏതുമക്കള്‍ക്കും കുഞ്ഞുന്നാളില്‍ ഉള്ളതാണ് ഇത്തരം അച്ഛനനുഭവം.ഈ അനുഭവമണ്ണില്‍ വേരാഴ്‌ത്തി വളര്‍ന്ന് മക്കളില്‍ വടവൃക്ഷമാകുന്നതാണ് അച്ഛന്‍.

പണ്ടെത്തെ മക്കള്‍ക്ക് അരുതാത്തതു ചെയ്യാതിരിക്കാന്‍ മുന്നറിയിപ്പു നല്‍കുന്ന അതിര്‍ത്തിപ്പേടികൂടിയായിരുന്നു അച്ഛന്‍.അച്ഛന്‍ പിണങ്ങും..വഴക്കുപറയും…തല്ലും എന്നൊക്കെ.മക്കളെ ചൊല്ലുവിളിക്കു വളര്‍ത്താന്‍ ഇത്തരം ഭയപ്പെടുത്തലുകള്‍ വേണമെന്നു കരുതിയിരുന്നു അന്നത്തെ ചില പിതാക്കന്മാര്‍.ചിലര്‍ വഴക്കു പറഞ്ഞതിനും തല്ലിയതിനുമൊക്കെ മക്കളെ ആശ്വസിപ്പിച്ചിരുന്നത് അവരുടെ ഇഷ്ടവിഭവങ്ങള്‍ വാങ്ങിക്കൊടുത്താണ്.ചില തെറിപ്പന്മാരായ മക്കള്‍ ഇത്തരം ഇഷ്ടങ്ങള്‍ ആസ്വദിക്കാന്‍ തല്ലുകൊള്ളേണ്ട കുസൃതികളൊക്കെ ഒപ്പിക്കുമായിരുന്നു.എന്നാല്‍ പലര്‍ക്കും ഏറ്റവും വലിയ കൂട്ടുകാരായിരുന്നു അച്ഛന്‍.

കാലം മാറിയപ്പോള്‍ അച്ഛനും മക്കളും തമ്മിലുളള ബന്ധങ്ങള്‍ക്കു ഉലച്ചില്‍ തട്ടിയില്ലെങ്കിലും മനോഭാവങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.പഴയ അച്ഛന്‍പേടി കുറവാണ് പുതുതലമുറയ്‌ക്ക്. അച്ഛനെ കൂട്ടുകാരനായി കാണാനാണു താല്‍പര്യം.കാര്യങ്ങള്‍ പരസ്പരം തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ് ഈ സൗഹൃദംകൊണ്ടുദ്ദേശിക്കുന്നത്.ഇത്തരമൊരു തുറന്ന സൗഹൃദമോ തുറന്നു പറച്ചിലോ അന്നുണ്ടായിരുന്നില്ല.

അച്ഛനോടുള്ള ബഹുമാനം ഉലയാതിരിക്കാന്‍ അകലംപാലിച്ചിരുന്നുവെന്നും വേണമെങ്കില്‍ പറയാം.എന്തെങ്കിലും പരിഭവമോ പിണക്കമോ അകല്‍ച്ചയോ അച്ഛനും മക്കള്‍ക്കുമിടയിലുണ്ടെങ്കില്‍ അതു മറന്നും പൊറുത്തും ഇല്ലാതാക്കണം. ഈ ദിവസം ആവശ്യപ്പെടുന്നത് കൂടുതല്‍ അറിഞ്ഞും അടുത്തും അച്ഛനൊപ്പം നില്‍ക്കാനാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

Kerala

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

India

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

India

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

India

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോകൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.