കോട്ടയം: എ ക്ലാസ് നിലവാരത്തിലേക്ക് കോട്ടയം സ്‌റ്റേഷനെ ഉയര്‍ത്താന്‍ ഒരുങ്ങുമ്പോഴും തെരുവ് നായശല്യത്തില്‍നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതില്‍ അധികൃതര്‍ നിസംഗത പുലര്‍ത്തുകയാണ്. പ്ലാറ്റ്‌ഫോമിലും സ്‌റ്റേഷന്‍പരിസരത്തും തെരുവ് നായ്‌ക്കളുടെ ശല്യം രൂക്ഷമാവുകയാണ്. യാത്രക്കാര്‍ക്കായി മികച്ച സൗകര്യങ്ങളാണ് റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ നായ്ശല്യം മൂലം ഭീതിയുടെ നിഴലിലാണ് ഇവിടെയെത്തുന്ന യാത്രക്കാര്‍. കുട്ടികളും മുതിര്‍ന്നവരും അടക്കം നിരവധി യാത്രക്കാര്‍ എത്തുന്ന സ്റ്റേഷനില്‍ യാതൊരുവിധ സുരക്ഷയും യാത്രക്കാര്‍ക്കില്ല. സ്റ്റേഷനില്‍ നായ്‌ക്കള്‍ തമ്മിലുള്ള കടിപിടി സ്ഥിരം കാഴ്ചയാണ്. ശബരിമല സീസണ്‍ അടുക്കുന്നതോടെ തീര്‍ത്ഥാടകര്‍ക്കും ഇത് ഭീഷണിയാവും. രാത്രി സമയങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് തെരുവ് നായ്‌ക്കള്‍ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
















