കുറിച്ചിത്താനം: വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പത്താംക്ലാസ്സ്, പ്ലസ്ടു തലങ്ങളില്‍ ഉന്നതവിജയം നേടിയവരുടെ അനുമോദനവും കൈയ്യെഴുത്തുമാസികയുടെ പ്രകാശനവും നടത്തി. രക്ഷകര്‍തൃ സമിതി അദ്ധ്യക്ഷന്‍ ജി. ഷൈജു അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം മേഖലാകര്യദര്‍ശി ബിജുകൈല്ലപ്പള്ളി ഉദ്ഘാടനം നടത്തി. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.എന്‍.രാമന്‍ നമ്പൂതിരി കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്യാമള മോഹനനന്‍, ലിജിന്‍ലാല്‍ അജിത്ത്കുമാര്‍, രജേഷ്‌കുര്യനാട് തുടങ്ങിയവര്‍ സംസാരിച്ചു. പത്താം ക്ലാസില്‍ മകിച്ച വിജയം നേടിയ പാര്‍വ്വതി പി. അനില്‍, കീര്‍ത്തന അനില്‍ പ്ലസ്ടുവിന് മികച്ചവിജയം നേടിയ രേവതി, ഓട്ടംതുള്ളല്‍ കലാകാരി കൃഷ്ണശ്രീ എന്നിവര്‍ക്ക് ഉപകാരങ്ങള്‍ വിതരണം ചെയ്തു.
















