പനങ്ങാട്: കേരള മത്സ്യ സമുദ്രപഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) വായന വാരാചരണം ആചരിക്കുന്നു. സെമിനാര്‍, സാഹിത്യ മത്സരങ്ങള്‍, സാഹിത്യ പുസ്തക പ്രദര്‍ശനം, പ്രഭാഷണം, സാംസ്ക്കാരിക സമ്മേളനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 19 ന് രാവിലെ കുഫോസ് രജിസ്ട്രാര്‍ ഡോ.വി.എം.വിക്ടര്‍ ജോര്‍ജ്ജ് പരിപാടികള്‍ ഉത്ഘാടനം ചെയ്യും. രവിശങ്കര്‍ (ഇന്‍ഫോര്‍മാറ്റിക്സ്, ബാംഗ്ലൂര്‍), കുസാറ്റ് ഇന്‍ഫോര്‍മേഷന്‍ സയന്റിസ്റ്റ് ലിനി വര്‍ഗ്ഗീസ് സംസാരിക്കും.
തിങ്കളാഴ്ച കുമ്പളം പഞ്ചായത്തില്‍ നടക്കുന്ന വായന വാരാചരണ പരിപാടിയില്‍ കുഫോസ് ലൈബ്രേറിയന്‍ വി.എസ്. കുഞ്ഞുമുഹമ്മദ് പ്രഭാഷണം നടത്തും. വെള്ളിയാഴ്ച നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ നോവലിസ്റ്റ്കെ.കെ. മോഹന വര്‍മ്മ മുഖ്യാതിഥിയായിരിക്കും. കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.എ. രാമചന്ദ്രന് ഉത്ഘാടനം ചെയ്യും. വാരാചരണത്തിന്റെ ഭാഗമായി കുഫോസ് ലൈബ്രറിയില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനം അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: