ആലപ്പുഴ: മുല്ലയ്‌ക്കല്‍ ശ്രീവെങ്കിടേശ്വര പുരുഷ സ്വയംസഹായ സംഘം അരനൂറ്റാണ്ടിലേറെയായി ആലപ്പുഴ പഴയതിരുമല, ചുങ്കം പ്രദേശവാസികള്‍ക്ക് നിലത്തെഴുത്തിലൂടെ അക്ഷര ജ്ഞാനംപകരുന്ന പി.ഡി. രത്‌നാംബാളെ ‘ഗുരുശ്രേഷ്ഠ പുരസ്‌കാരം’ നല്‍കി ആദരിക്കും. ഇന്ന് വൈകിട്ട് നാലിന് പഴയ തിരുമല കാശിമഠം ഹാളിലാണ് പരിപാടി. സംഘം പ്രസിഡന്റ് ശ്രീകണ്ഠന്‍ അദ്ധ്യക്ഷത വഹിക്കും. വി. ഗിരീഷ് പ്രഭു, വി. സതീഷ്, നാരായണ അയ്യര്‍, ഡോ. ജി. നാഗേന്ദ്രപ്രഭു, ഡോ. നിധീഷ് നാരായണന്‍, എസ്. സിന്ധു തുടങ്ങിയവര്‍ പങ്കെടുക്കും.
















