Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ഇളനീരഭിഷേകം നടന്നു; രേവതി ആരാധന നാളെ അക്കരെ സന്നിധിയില്‍ വന്‍ഭക്തജനത്തിരക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 08:19 pm IST
inKannur

കേളകം: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ചുള്ള ഇളനീരഭിഷേകം ഇന്നലെ നടന്നു. ഭക്തര്‍ തിരുവഞ്ചിറയില്‍ സമര്‍പ്പിച്ച ഇളനീരുകള്‍ സ്വയംഭൂവില്‍ അഭിഷേകം ചെയ്തു. ഇന്നലെ അക്കരെ സന്നിധിയില്‍ വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ മുതല്‍ കിഴക്കെ, പടിഞ്ഞാറെ നടകളിലായി നീണ്ട ക്യൂ ദൃശ്യമായിരുന്നു. ഇന്നലെ രാത്രിയാണ് ഇളനീരാട്ടം ആരംഭിച്ചത്. വെളളിയാഴ്ച രാത്രിയില്‍ വ്രതക്കാര്‍ സമര്‍പ്പിച്ച ഇളനീര്‍ക്കാവുകള്‍ ഇന്നലെ രാവിലെ മുതല്‍ കാര്യത്ത് കൈക്കോളന്റെ നേതൃത്വത്തില്‍ കാവുകളും മുഖവും ചെത്തിനീക്കി മണിത്തറയില്‍ കൂട്ടി. ഉച്ചയ്‌ക്ക് പന്തീരടി കാപ്രം നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ അഗ്‌നി നിവേദിച്ചുള്ള അഷ്ടമി പൂജയും നടന്നു. ഈ സമയത്ത് തിരുവഞ്ചിറയിലും മണിത്തറയിലും ആര്‍ക്കും പ്രവേശനമില്ലായിരുന്നു. ആരാധനക്ക് തെയ്യന്‍ പാടിയുടെ വീണ വായനയും ഉണ്ടായിരുന്നു. രാത്രി മുത്തപ്പന്‍ ദൈവം വരവ് എന്ന ചടങ്ങും നടന്നു.

കിരാതമൂര്‍ത്തി വേഷത്തില്‍ പുറങ്കലയന്‍ എത്തിയപ്പോള്‍ പാലക്കീഴില്‍ നിന്നു ദൈവത്തിനൊപ്പം എത്തിയ ഒറ്റപ്പിലാനും സംഘവും കോവിലകം കയ്യാലയില്‍ കയറി തീണ്ടല്‍ നടത്തി. കൊട്ടേരിക്കാവിലെ ദൈവം മണിത്തറയുടെ കിഴക്ക് തിരുവഞ്ചിറയിലെത്തി അരിയും കളഭവും സ്വീകരിച്ച് അനുമതി നല്‍കിയ ശേഷമാണ് ഇളനീരാട്ടം ആരംഭിച്ചത്. ദൈവം വരവിന് ശേഷം പാലക്കും നമ്പൂതിരി രാശി വിളിച്ചതോടെ ഇളനീരാട്ടം ആരംഭിച്ചു. പാലക്കും നമ്പൂതിരി മൂന്ന് ഇളനീരുകള്‍ ഉഷകാമ്പ്രം നമ്പൂതിരിയെ ഏല്‍പ്പിച്ചു. ഈ തീര്‍ത്ഥം ഉഷകാമ്പ്രം നമ്പൂതിരി സ്വയംഭൂവില്‍ അഭിഷേകം ചെയ്തു. തുടര്‍ന്ന് ബ്രാഹ്മണര്‍ ഇളനീരുകള്‍ കൊത്തി വെളളിക്കുടങ്ങളിലാക്കുകയും പിന്നീട് സ്വര്‍ണക്കുടത്തിലേക്ക് പകര്‍ന്ന് ഇടമുറിയാതെ അഭിഷേകം ചെയ്തു.അഭിഷേക സമയം സവിശേഷമായ വാദ്യമേളങ്ങളുമുണ്ടായിരുന്നു. അഭിഷേകം കഴിഞ്ഞ ഇളനീരുകള്‍ അപ്പപ്പോള്‍ തന്നെ തിരുവഞ്ചിറയിലേക്ക് വലിച്ചെറിഞ്ഞു. വാദ്യമേളങ്ങളുടെ ഘോഷവും ഭക്തരുടെ നാമസങ്കീര്‍ത്തനാരവങ്ങളും കൊണ്ട് മുഖരിതമായ നീണ്ടമണിക്കൂറുകള്‍ ഭക്തിസായൂജ്യമേകിക്കൊണ്ട് കടന്നു പോയതോടെ സന്നിധാനം ചെറിയൊരിടവേള നിശബ്ദതയിലേക്ക് വഴിമാറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍
Kerala

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

പുതിയ വാര്‍ത്തകള്‍

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.