കണ്ണൂര്‍: ബ്രണ്ണന്‍ കോളേജില്‍ നടന്ന ദേശവിരുദ്ധ പ്രവൃത്തിയെ ബിഎംഎസ്ആര്‍എ ജില്ലാ കമ്മറ്റിയോഗം അപലപിച്ചു. മഹത്തായ വിദ്യാഭ്യാസ സംസ്‌കാരം കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി കേരളീയ സമുഹത്തിന് പകര്‍ന്നുനല്‍കിയ വിദ്യാലയത്തില്‍ കോളേജ് മാഗസിനിലൂടെ ചുരുക്കം ചില ഇടതുപക്ഷ വിദ്യാര്‍ത്ഥികളുടെ മാനസിക വൈകൃതം പ്രകടിപ്പിക്കാന്‍ മൗനാനുദാവം നല്‍കിയ അധികൃതരുടെ നടപടിക്കെതിരെ യോഗം പ്രതിഷേധിച്ചു. മാഗസിന്‍ പിന്‍വലിച്ച് ബ്രണ്ണന്‍ കോളേജ് അധികൃതരും ഇടതുപക്ഷ യൂണിയന്‍ ഭാരവാഹികളും പൊതുസമൂഹത്തോട് മാപ്പു നിരുപാധികം മാപ്പു പറയണമെന്ന് യോഗം ഐകകണ്‌ഠേന ആവശ്യപ്പെട്ടു.
















