ആലപ്പുഴ: ആഗസ്റ്റ് 14 മുതല്‍ 19 വരെ ആലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കുന്ന ദേശീയ സീനിയര്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം. എ4 പേപ്പറില്‍ ഭാഗ്യചിഹ്നത്തിന്റെ പേരെഴുതി അയയ്‌ക്കുന്നയാളിന്റെ പേരും വിദ്യാലയത്തിന്റെ മേല്‍വിലാസവും (ഫോണ്‍ നമ്പര്‍ ഉള്‍പ്പടെ) എഴുതി അഞ്ചു രൂപ സ്റ്റാമ്പ് ഒട്ടിച്ച കവറില്‍ അയയ്‌ക്കാം. ജൂണ്‍ 22 ന് മുന്‍പായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ, പിന്‍: 688001 എന്ന വിലാസത്തില്‍ അയയ്‌ക്കണം. ഫോണ്‍: 9447132773.
















