നമ്മുടെ രാജ്യം ഒരിക്കലും അഭിമുഖീകരിക്കാത്ത കൊടുംവരൾച്ച നമ്മെ കാത്തിരിക്കുന്നു. മിക്ക പുഴകളും കുളങ്ങളും കിണറുകളും ഇപ്പോഴേ വറ്റിവരണ്ടു തുടങ്ങി. ഇനിയുള്ള ഒന്നരമാസംകൊണ്ട് ഭൂമി സൂര്യതാപമേറ്റ് മരുഭൂമിക്ക് സമാനമാകും.
ഈ ദുരന്തത്തെ അതിജീവിക്കാൻ പതിവ് യോഗങ്ങളും ചർച്ചകളും നിർദ്ദേശങ്ങളുംകൊണ്ട് തൃപ്തിയടയാതെ, യുദ്ധകാലാടിസ്ഥാനത്തിൽ യുക്തമായ മുൻകരുതലുകൾ എടുക്കേണ്ടിയിരിക്കുന്നു. വൈകുന്ന ഓരോ ദിവസവും നാം അക്ഷന്തവ്യമായ അപരാധമാണ് ചെയ്യുന്നത്. ഭരണകൂടത്തോടൊപ്പം സമസ്ത ജനങ്ങളും ഉണർന്നു പ്രവർത്തിച്ചാലേ വരാനിരിക്കുന്ന ദുരന്തത്തെ ലഘൂകരിക്കാനാകൂ.
പി.ടി. സംഗമേശൻ, കല്ലേറ്റുംകര
















