കൊച്ചി: പ്രധാനമന്ത്രി യാത്ര ചെയ്യുന്ന മെട്രോ ട്രെയിന്‍ നിയന്ത്രിക്കുന്നത് യോഗേഷ് സൈനിയും സുമിത് കുമാറും. ഇരുവരും ട്രെയിന്‍ ഓപ്പറേറ്റര്‍മാരാണ്.
പവന്‍കുമാറും, അനില്‍കുമാറും സഹായിയായി ഡ്രൈവര്‍ ക്യാബിനിലുണ്ടാകും. പ്രധാനമന്ത്രി സഞ്ചരിക്കുന്ന ട്രെയിന്‍ കേരളത്തിന്റെ സാംസ്ക്കാരിക തനിമ വിളിച്ചോതുന്ന ദൃശ്യങ്ങളാല്‍ സമ്പന്നമായിരിക്കും.
10.35ന് പാലാരിവട്ടത്ത് നിന്നാണ് പ്രധാനമന്ത്രിയുടെ യാത്ര തുടങ്ങുന്നത്. പാലാരിവട്ടത്ത് നാടമുറിച്ചശേഷമായിരിക്കും പ്രധാനമന്ത്രി ട്രെയിനില്‍ കയറുക. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, നഗരവികസന സെക്രട്ടറി രാജീവ് ഗൗഡ, ചീഫ് സെക്രട്ടറ നളിനി നെറ്റോ, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: