ചാരുംമൂട്: ആദ്യ വിവാഹം മറച്ച് വച്ച് വീണ്ടും വിഹാഹം കഴിച്ച യുവാവ് പോലീസ് പിടിയില്‍. തിരുവനന്തപുരം പട്ടം പുതുവന്‍ പുത്തന്‍വീട്ടില്‍ രാജേഷ് (33) ആണ് യഥാര്‍ത്ഥ കല്ല്യാണം മറച്ചുപിടിച്ച് മാവേലിക്കര ചുനക്കര കോമല്ലൂര്‍ സ്വദേശിനിയെ 2014 ആഗസ്റ്റ് മാസം വിവാഹം ചെയ്തത്. ട്രാവലര്‍ ഡ്രൈവറായിരുന്ന ഇയാള്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ മൂന്നു വര്‍ഷം മുമ്പ് ചുനക്കരയില്‍ എത്തുകയും കോമല്ലൂര്‍കാരിയുമായി ബന്ധം സ്ഥാപിക്കുകയുമായിരുന്നു. ചുനക്കരയിലെ ഭര്‍ത്താവിന്റെ ബന്ധമറിഞ്ഞ ആദ്യ ഭാര്യയും ബന്ധുക്കളും കഴിഞ്ഞദിവസം ചുനക്കരയില്‍ എത്തി. തുടര്‍ന്ന് രാജേഷുമായി വാക്കുതര്‍ക്കം ഉണ്ടായി. കുറത്തികാട് പോലീസ് രാജേഷിനെ അറസ്റ്റുചെയ്തു.
















