Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലോകത്തില്‍ അത്യുച്ചമായത് മാതൃപദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 08:37 pm IST
in Samskriti

പുരുഷനിലാകട്ടെ സ്ത്രീയിലാകട്ടെ ചാരിത്രമാകുന്നു ഒന്നാമതായി വേണ്ട ഗുണം. എത്രതന്നെ അപഥസഞ്ചാരം നടത്തിയവനായാലും, അവനെ സ്‌നേഹിക്കുന്നവളും പതിവ്രതയും സൗമ്യശീലയും ആയ ഒരു ഭാര്യയ്‌ക്കു നേര്‍വഴിയിലേയ്‌ക്കു തിരിച്ചുകൊണ്ടുവരാന്‍ കഴിയാത്ത പുരുഷന്‍ വളരെ ദുര്‍ല്ലഭമായിരിക്കും. ലോകം അത്രമാത്രം ദുഷിച്ചുപോയിട്ടില്ല.

മൃഗീയസ്വഭാവക്കാരായ ഭര്‍ത്താക്കന്മാരെപ്പറ്റിയും പുരുഷന്മാരുടെ ചാരിത്രവിഹീനതയെപ്പറ്റിയും ലോകത്തിലെല്ലായിടവും ധാരാളം പറഞ്ഞുകേള്‍ക്കുന്നുണ്ട്: എന്നാല്‍ മൃഗീയസ്വഭാവക്കാരും ചാരിത്രശൂന്യരുമായ സ്ത്രീകളും പുരുഷന്മാരോളംതന്നെ ഉണ്ടെന്നുള്ളതു പരമാര്‍ത്ഥമല്ലേ? സ്ത്രീകളെല്ലാം, അവര്‍തന്നെ നിരന്തരം ഘോഷിക്കുന്നതില്‍നിന്നു വിശ്വസിക്കേണ്ടതുപോലെ, സാദ്ധ്വി കളും പവിത്രകളും ആയിരുന്നുവെങ്കില്‍, ലോകത്തില്‍ അപവിത്രനായ ഒരു പുരുഷന്‍പോലും ഉണ്ടായിരിക്കയില്ല എന്ന് എനിക്കു പൂര്‍ണ്ണ ബോധ്യമുണ്ട്. ചാരിത്രത്തിനും പവിത്രതയ്‌ക്കും കീഴടക്കാന്‍ കഴിയാത്ത എന്തു മൃഗീയതയാണുള്ളത്? തന്റെ ഭര്‍ത്താവൊഴികെയുള്ള മറ്റെല്ലാ പുരുഷന്മാരേയും പുത്രതുല്യം കരുതി, അവരോടെല്ലാം അമ്മയുടെ മനോഭാവം പുലര്‍ത്തിപ്പോരുന്ന, മനസ്വിനിയും ചാരിത്രവതിയുമായ ഒരു സ്ത്രീയുടെ മുമ്പില്‍ വരുന്ന ഏതൊരു പുരുഷനും അയാള്‍ എത്രതന്നെ മൃഗതുല്യനായിരുന്നാലും, താന്‍ ഒരു ദിവ്യ സന്നിധിയിലെ പാവനമായ വായുശ്വസിക്കുന്നതായി തോന്നാതിരിക്കയില്ല. ആ സ്ത്രീയുടെ നൈര്‍മ്മല്യശക്തി അത്ര വര്‍ദ്ധിച്ചിരിക്കും. അതുപോലെതന്നെ, ഏതൊരു പുരുഷനും തന്റെ ഭാര്യയല്ലാത്ത ഏതൊരു സ്ത്രീയേയും തന്റെ അമ്മയെപ്പോലെയോ പുത്രിയെപ്പോലെയോ സഹോദരിയെപ്പോലെയോ കരുതേണ്ടതാകുന്നു. ഒരു ധര്‍മ്മോപദേഷ്ടാവാകാന്‍ ആഗ്രഹിക്കുന്ന മനുഷ്യന്‍ എല്ലാ സ്ത്രീകളേയും തന്റെ അമ്മയെപ്പോലെ വിചാരിച്ച് അവരോട് എല്ലായ്‌പോഴും ആ വിധം പെരുമാറേണ്ടതാകുന്നു.

മാതൃപദമാണ് ലോകത്തിലേയ്‌ക്ക് അത്യുച്ചമായത്. എന്തു കൊണ്ടെന്നാല്‍ അതത്രേ ഏറ്റവും കൂടിയ നിഃസ്വാര്‍ത്ഥത അഭ്യസിക്കാനും പ്രയോഗിക്കാനും ഉള്ള ഏകസ്ഥാനം. ഒരമ്മയുടെ പ്രേമത്തേക്കാള്‍ ഉപരിയായിട്ടുള്ളത് ഈശ്വരന്റെ പ്രേമം ഒന്നുമാത്രമേയുള്ളു. മറ്റു പ്രേമങ്ങളെല്ലാം അതിനു താഴെ നില്‍ക്കും. മക്കളുടെ കാര്യം ആദ്യം ചിന്തിച്ചിട്ട് പിന്നീടുമാത്രം സ്വന്തം കാര്യം ചിന്തിക്കുകയെന്നത് അമ്മയുടെ ധര്‍മ്മമാകുന്നു. അങ്ങനെയല്ലാതെ, മാതാപിതാക്കള്‍ എപ്പോഴും സ്വന്തം കാര്യം ആദ്യം ആലോചിച്ചാല്‍, അവരും സന്താനങ്ങളും തമ്മിലുള്ള ബന്ധം പക്ഷികളും പക്ഷിക്കുഞ്ഞുങ്ങളും തമ്മിലുള്ള ബന്ധം പോലെയായിത്തീരും: ചിറകു മുളച്ചുകഴിഞ്ഞാല്‍ പിന്നീട് പക്ഷിക്കുഞ്ഞുങ്ങള്‍ അവയുടെ മാതാപിതാക്കളെ അറിയുന്നില്ല. എല്ലാ സ്ത്രീകളെയും പരമേശ്വരിയുടെ പ്രതീകങ്ങളായി കാണ്മാന്‍ കഴിവുള്ള പുരുഷന്‍ ധന്യന്‍. എല്ലാ പുരുഷന്മാരെയും പരമേശ്വരന്റെ പ്രതീകങ്ങളായി കാണ്മാന്‍ കഴിവുള്ള സ്ത്രീയും ധന്യ. തങ്ങളുടെ മാതാപിതാക്കളെ ഈശ്വരത്വത്തിന്റെ പ്രത്യക്ഷമൂര്‍ത്തികളായി കാണുന്ന മക്കളും ധന്യരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

Kerala

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

India

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

പുതിയ വാര്‍ത്തകള്‍

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.