ആലപ്പുഴ: പ്രധാന്‍മന്ത്രി കൗശല്‍ കേന്ദ്രം ആലപ്പുഴ സെന്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കളര്‍കോട് നടക്കും. കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അദ്ധ്യക്ഷനാകും. കളക്ടര്‍ വീണ എന്‍. മാധവന്‍ പങ്കെടുക്കും. 30 പേര്‍ വീതമുള്ള പത്തു കോഴ്‌സുകളാണ് ഇവിടെ പഠിപ്പിക്കുക. പ്രവേശനം പൂര്‍ണമായും സൗജന്യമായിരിക്കും. മൂന്നു മാസമാണ് കോഴ്‌സുകളുടെ ദൈര്‍ഘ്യം. എട്ടാംക്ലാസുമുതല്‍ ബിരുദ യോഗ്യതയുള്ളവര്‍ക്കുവരെയുള്ള കോഴ്‌സുകള്‍ ഇവിടെയുണ്ടാകും. വിവരങ്ങള്‍ക്ക് 9349319527, 9349319525.
















