ചേര്‍ത്തല: നഗരസഭയിലെ ഭരണപ്രതിസന്ധി. കേരളാ കോണ്‍ഗ്രസ് എമ്മിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍.
വിശ്വാസ പ്രമേയത്തിന് കരുക്കള്‍ നീക്കി ഇടതുപക്ഷം. പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി. നഗരസഭ നേതൃത്വത്തിന്റെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം ഭരണസമിതിയിലെ കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയത്.
അംഗങ്ങളുടെ ഇറങ്ങിപ്പോക്ക് മൂലം ഭരണത്തിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കേരളാ കോണ്‍ഗ്രസുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. ഭരണ പരാജയവും തങ്ങളോട് കാലങ്ങളായി തുടരുന്ന അവഗണനയതും കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ഇവരെ അറിയിച്ചിട്ടുണ്ട്.
നേതൃമാറ്റം അടക്കമുള്ള ആവശ്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നതായാണ് വിവരം. 35 അംഗകൗണ്‍സിലില്‍ കോണ്‍ഗ്രസിന് 17 അംഗങ്ങളാണുള്ളത്.
രണ്ട് കേരളാ കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ കേവല ഭൂരിപക്ഷമാകുകയുള്ളു. അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ എല്‍ഡിഎഫ് നടപടികള്‍ തുടങ്ങിയതായാണ് വിവരം.
ഏകാധിപത്യ ഭരണം വികസനമേഖലയില്‍ നഗരത്തെ പിന്നോട്ടടിക്കുകയാണെന്ന് ബിജെപി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. ഭരണ പ്രതിപക്ഷ കക്ഷികള്‍ കാലങ്ങളായി കൂട്ടുക്കച്ചവടമാണ് നടത്തുന്നതെന്നും പങ്ക് വെയ്‌ക്കലിലെ തര്‍ക്കമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്ക് പിന്നിലുള്ളതെന്നും പരസ്പരവിശ്വാസം നഷ്ടപ്പെട്ട ഭരണസമിതി രാജിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
















