1. ത്രൈയംബകത്തിന്റെ മറ്റൊരു പേര് ?
2. ജനക മഹാരാജാവിന്റെ സ്വന്തം പുത്രിയെ ലക്ഷ്മണന് നല്കി. എന്തായിരുന്നു ആ പുത്രിയുടെ പേര് ?
3. ജനകന്റേയും അനുജന്റേയും യഥാര്‍ത്ഥ പേര് ?
4. ജനകന്റെ സഹോദരന്‍ കുശധ്വജന്റെ രണ്ടു പുത്രികളെ ഭരതനും ശത്രുഘ്‌നനും നല്കി. എന്തായിരുന്നു അവരുടെ പേര് ?
5. സീതാവൃത്താന്തത്തെ (അഥവാ ജന്മ രഹസ്യത്തെ) ആരാണ് ജനക മഹാരാജാവിനോട് പറഞ്ഞത് ?
6. സീത എന്ന പേരുണ്ടായത് ?
7. ശ്രീരാമന്റെ വില്ല് കോദണ്ഡം. നാരദന്റെ വീണയുടെ പേര് ?
8. സീതയെ ശ്രീരാമനു മാത്രമേ കൊടുക്കാവൂ എന്ന് ജനക മഹാരാജാവിനോട് ആരാണ് പറഞ്ഞത് ?
9. അയോദ്ധ്യയിലേക്ക് മടങ്ങുന്ന രാമാദികളെ യാത്രാ മദ്ധ്യേ ആരാണ് തടഞ്ഞത് ?
10. പരശുരാമന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?
ഉത്തരം
1. സുനാദം
2. ഊര്‍മ്മിള
3. ശീരധ്വജന്‍, കുശധ്വജന്‍
4. മാണ്ഡവിയും ശ്രുതകീര്‍ത്തിയും
5. നാരദ മഹര്‍ഷി.
6. ഉഴവു ചാലില്‍ നിന്ന് ലഭിച്ചതുകൊണ്ട്
7. മഹതി
8. ശ്രീ നാരദന്‍
9. പരശുരാമന്‍
10. ജമദഗ്നി മഹര്‍ഷിയും രേണുകയും
















