ലക്‌നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇപ്പോഴും പക്വതയായിട്ടില്ലെന്നും കൂടുതല്‍ സമയം നല്‍കണമെന്നും മുന്‍ദല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത്. ഇക്കുറി അവര്‍ കോണ്‍ഗ്രസിനു വേണ്ടി പ്രചാരണത്തിനിറങ്ങിയുമില്ല. ആദ്യം അവരെയാണ് യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിച്ചത്. പിന്നീടാണ് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത്.
താന്‍ പ്രചാരത്തിറങ്ങിയില്ലെന്ന പ്രചാരണം അവര്‍ നിഷേധിച്ചു. കാണ്‍പൂരിലും വാരാണസിയിലുമാണ് തന്നെ നിയോഗിച്ചിരുന്നത്. എന്നാല്‍ അസുഖം കാരണം പങ്കെടുക്കാനായില്ല. അവര്‍ പറഞ്ഞു. രാഹുല്‍ പ്രചാരണത്തിനിറങ്ങിയിട്ടും കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും പുറത്തായിക്കൊണ്ടിരിക്കുകയാണല്ലോ?
അതേ. പാര്‍ട്ടി ഒരു മാറ്റത്തിലാണ്. തലമുറകളുടെയും രാഷ്‌ട്രീയത്തിന്റെയും മാറ്റമാണ്. രാഹുല്‍ ഇപ്പോഴും പക്വതയാര്‍ജ്ജിച്ചിട്ടില്ല. അതിന് പ്രായമാണ് തടസം. ഇപ്പോള്‍ നാല്പ്പതുകളിലാണ്. രാഹുലിന് കുറച്ചുസമയം കൂടി നല്‍കണം. പക്ഷെ രാഹുല്‍ ദീര്‍ഘകാലമായി പാര്‍ട്ടിയിലുണ്ടല്ലോ? ഉണ്ട്. കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്.
അതു ശരി: അമിത് ഷാ
ലക്‌നൗ: രാഹുലിന് ഇനിയും പക്വത വന്നിട്ടില്ലെന്ന ഷീലാ ദീക്ഷിതിന്റെ പരാമര്‍ശം പൂര്‍ണ്ണമായും ശരിയാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ. ഷീലാ ജീ, ഇന്ത്യയിലെ സകലരും അങ്ങയുടെ അഭിപ്രായം അഗീകരിക്കുന്നു. രാഹുലിന് പക്വതയില്ല. പക്ഷെ നിങ്ങള്‍ അദ്ദേഹത്തെ എന്തിന് യുപിയില്‍ കൊണ്ടുവന്നു. അദ്ദേഹം ചോദിച്ചു.
















