ഹൈദരാബാദ്: തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിലെ വിവാദ കാണിക്കയ്‌ക്കു പിന്നാലെ വീണ്ടും വലിയൊരു കാണിക്കയുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. മെഹബൂബാബാദ് ജില്ലയിലെ കുറവി വീരഭദ്രസ്വാമി ക്ഷേത്രത്തിലേക്കാണ് അദ്ദേഹം വീണ്ടും കാണിക്ക അര്‍പ്പിച്ചത്.
ക്ഷേത്രത്തിലെ മുഖ്യദേവതയ്‌ക്ക് ഒരു സ്വര്‍ണ മീശയാണ് ഇത്തവണ നല്‍കിയത്, വില 60,000 രൂപ. കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രി കാണിക്ക സമര്‍പ്പിച്ചത്.
തിരുപ്പതി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം അഞ്ച് കോടി രൂപ വില വരുന്ന സ്വര്‍ണാഭാരണങ്ങള്‍ സമര്‍പ്പിച്ചിരുന്നു.
ഇത് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ക്ഷണിച്ച് വരുത്തി. പൊതുപ്പണം ദുര്‍വ്യയം ചെയ്യുന്നുവെന്നാണ് പ്രധാന ആരോപണം. തെലങ്കാന സംസ്ഥാനം എന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായതിനുള്ള സന്തോഷമാണ് കാണിക്കകളെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
















