ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയെ ആക്രമിക്കുമെന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ യാസിന്‍ യാതു. വീഡിയോ സന്ദശത്തിലൂടെയാണ് യാതു സൈന്യത്തിനു മുന്നറിയിപ്പു നല്‍കിയത്.
വീഡിയോ സന്ദേശത്തിലൂടെ ജമ്മു കശ്മീര്‍ പോലീസിനോട് ഭീകരസംഘത്തില്‍ ചേരാനും ലോകത്തെ നാശത്തില്‍നിന്നു രക്ഷിക്കാനും യാതു ആവശ്യപ്പെടുന്നു.
വിഡിയോയില്‍ യാതു ഇരിക്കുന്നതായും തോക്കുധാരികളായ രണ്ട് പേര്‍ ഇരു വശങ്ങളിലായി നില്‍ക്കുന്നതായും കാണാം. കശ്മീര്‍ താഴ്‌വരയില്‍ കല്ലേറുകാര്‍ സുരക്ഷാ സേനയ്‌ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും വീഡിയോ സന്ദേശത്തില്‍ യാതു പറയുന്നു.
https://youtu.be/7vghSba81S4
















