Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അദ്വൈതം പിറന്നിടത്തെ ആദിശങ്കരനിലയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 06:16 am IST
inSamskriti

 

”പൗരസ്ത്യ-പാശ്ചാത്യദേശങ്ങള്‍, ഭൂത-വര്‍ത്തമാനകാലങ്ങള്‍, ഭൗതിക-ആദ്ധ്യാത്മിക ശാസ്ത്രങ്ങള്‍, പണ്ഡിതര്‍-പൊതുജനങ്ങള്‍ ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാകണം ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എന്നതായിരുന്നു സ്വാമി ചിന്മയാനന്ദജി (1916-1993)യുടെ ദര്‍ശനം.

എറണാകുളം ജില്ലയിലെ പിറവിത്തിടുത്ത് വെളിയനാട്ടിലാണ് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. സംസ്‌കൃതത്തില്‍ മറഞ്ഞുകിടക്കുന്ന ഭാരതീയ തത്വശാസ്ത്രവിജ്ഞാന പാരമ്പര്യം സംരക്ഷിക്കുവാനും പ്രചരിപ്പിക്കുവാനുമാണ് സ്വാമികള്‍ 1989 ല്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ (സിഫ്) സ്ഥാപിച്ചത്.

അദ്വൈതാചാര്യനായ ആദിശങ്കരാചാര്യരുടെ മാതൃഗൃഹമായ മേല്‍പ്പാഴൂര്‍ മന 1990 ഫെബ്രുവരിയില്‍ വിലയ്‌ക്ക് വാങ്ങി. സ്വാമി ചിന്മയാനന്ദ സിഫിന്റെ കേന്ദ്രം ഇവിടെയാക്കി. ലോകത്തില്‍ വിവിധഭാഗങ്ങളില്‍ നിന്നും സാധകന്മാരും ജിജ്ഞാസുക്കളും ഇവിടെയത്തി സ്വന്തം സാധനകളും വിവിധ ഭാരതീയ ശാസ്ത്രങ്ങളും പഠിച്ചുവരുന്നു.

ശ്രീശങ്കര തായ്‌വഴിയിലെ ശങ്കരന്‍ നമ്പൂതിരിയില്‍നിന്നാണ് സ്വാമികള്‍ മേല്‍പ്പാഴൂര്‍ മന വാങ്ങിയത്. ശ്രീശങ്കരന്റെ വിദ്യാരംഭവും ഉപനയനവും നടന്നത് ഇവിടെവച്ചായിരുന്നുവെന്നാണ് നിഗമനം. അമ്മ ആര്യാംബയും സത്പുത്രന്‍ ശ്രീശങ്കരനും ആരാധിച്ചിരുന്ന ക്ഷേത്രങ്ങള്‍- ശ്രീഅയ്യപ്പന്‍, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ഗണേശന്‍, വേട്ടക്കൊരു മകന്‍, നാഗയക്ഷി, ഭഗവതി ഇന്നും ഇവിടെ പരിരക്ഷിച്ചുവരുന്നു. സംപൂജ്യ സ്വാമിജി ചിന്മയാനന്ദജിയുടെ ഒരു ക്ഷേത്രവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ആശ്രമ-അമ്പല സംസ്‌കാരങ്ങളുടെ സമന്വയഭൂമിയാണ് വെളിയനാടുള്ള ആദിശങ്കരനിലയം.

ഭാരതീയ സര്‍ക്കാര്‍ മികവിന്റെ കേന്ദ്രമായി അംഗീകരിച്ച രാജ്യത്തെ നാലു ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ് ആദിശങ്കരനിലയത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സിഫ് ശോധസംസ്ഥാന്‍ (സംസ്‌കൃത പഠന ഗവേഷണ കേന്ദ്രം). വേദാന്തത്തിലും ഗീതയിലും സംസ്‌കൃതത്തിലും തപാല്‍വഴിയും ഓണ്‍ലൈനായും ഇവിടെനിന്നും പഠനകോഴ്‌സുകളും പാഠപരമ്പരകളും നടത്തിവരുന്നതോടൊപ്പം ലഭ്യമല്ലാത്ത സംസ്‌കൃത-വേദാന്ത-ഭാരതീയ ശാസ്ത്ര പഠനഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.

ഹൈദരാബാദ് സര്‍വകലാശാലയും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുമായി സഹകരിച്ച് പാണിനീയത്തെ അടിസ്ഥാനമാക്കി ഒരു സംസ്‌കൃതവ്യാകരണ സോഫ്റ്റുവെയര്‍ രൂപപ്പെടുത്തുവാനുള്ള മുപ്പതോളം ഗവേഷണ മാഗസിനുകളും അടങ്ങുന്ന ഒരു ലൈബ്രറി ഇവിടെയുണ്ട്. ദല്‍ഹിയിലെ രാഷ്‌ട്രീയ സംസ്‌കൃത സംസ്ഥാനിന്റെയും കേരളത്തിലെ മഹാത്മാഗാന്ധി സര്‍വകലാശാലയുടെയും അംഗീകൃത ഗവേഷണ കേന്ദ്രമായി സിഫ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംസ്‌കൃത ഭാഷയിലുള്ള കൈയെഴുത്തു പ്രതികളുടെയും താളിയോലകളുടെയും സംരക്ഷണവും കാറ്റലോഗിങ്ങും ഡിജിറ്റൈസേഷനും ഇവിടെ നടക്കുന്നു.

സ്വാമി ചിന്മയാനന്ദജി ആരംഭിച്ച അനേകം ആത്മീയ സംരംഭങ്ങളില്‍ ഒടുവിലത്തേതാണ് സിഫ്. സ്വാമിജിയുടെ ജന്മനാടായ എറണാകുളം ജില്ലയിലാണ് സിഫ്. ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ സ്വാമിജി പ്രത്യേക താല്‍പ്പര്യം കാണിച്ചിരുന്നു. സിഫിന്റെ സുവര്‍ണജയന്തി വര്‍ഷമായിരുന്ന 2015 -ല്‍ ആരംഭിച്ച 16 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു.

ശ്രീശങ്കര ജന്മഭൂമിയായി അറിയപ്പെടുന്ന കാലടി ലോകപ്രശസ്തമാണെങ്കിലും ആദിശങ്കരാചാര്യരുടെ മാതൃഗൃഹമായ വെളിയനാട്ടെ ആദിശങ്കരനിലയം ഇനിയും അറിയപ്പെടാനിരിക്കുന്നതേയുള്ളൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

World

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

Kerala

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

പുതിയ വാര്‍ത്തകള്‍

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.