Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഉദ്യോഗസ്ഥര്‍ ജനവിരുദ്ധരാകാതിരിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 06:14 am IST
in Vicharam

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് പത്തുമാസം ആകുമ്പോഴും ഭരണമില്ലായ്‌മ തുടരുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഉദേ്യാഗസ്ഥരുടെ അലംഭാവം, നിസ്സഹകരണം എന്നിവമൂലം സെക്രട്ടേറിയറ്റ് നിര്‍ജീവമാണ്. കക്ഷിരാഷ്‌ട്രീയ ഭേദെമന്യേ ഏതൊരു പ്രശ്‌നത്തിനും പതിനഞ്ചു ദിവസത്തിനുള്ളില്‍ മറുപടി ലഭിക്കും എന്ന മുഖ്യമന്തിയുടെ ഉറപ്പ് പാഴ്‌വാക്കായിരിക്കുന്നു. ഉന്നത ഉദേ്യാഗസ്ഥന്‍മാര്‍ ആരുടേയും വാക്കുകള്‍ സ്വീകരിക്കുന്നില്ല. ഒരു ഫയലും നീങ്ങുന്നില്ല. സാധാരണക്കാര്‍ ബുദ്ധിമുട്ടുന്നത് കാണാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല.

എന്താണ് ഉദേ്യാഗം, എന്തിനുവേണ്ടിയാണ് ഉദേ്യാഗം, എന്താണ് മാറ്റങ്ങള്‍ എന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ക്ക് ബോധമില്ലാത്തതിനാലാണ് നമ്മുടെ ഔദേ്യാഗിക മേഖലക്ക് മൂല്യച്യുതി സംഭവിച്ചത്. മൂല്യച്യുതി എന്നുപറയുമ്പോള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് യഥാസമയം ലഭിക്കാതെ പോകുന്നത് മാത്രമല്ല. എന്നേക്കുമായി നിഷേധിക്കപ്പെടുന്നതുമാണ്.

ജനാധിപത്യ സംവിധാനം ഉറപ്പുനല്‍കുന്ന ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിനും, അത്തരം ആവശ്യങ്ങളുമായി ഉദേ്യാഗസ്ഥരെ സമീപിക്കുന്നവരെ സൗമനസ്യത്തോടും സഹാനുഭൂതിയോടും കാണുന്നതിനും, അവരോട് മനുഷ്യരോടെന്നപോലെ പെരുമാറുന്നതിനും, അവരില്‍ വിശ്വാസം വളര്‍ത്തിയെടുക്കുന്നതിനും പഠിപ്പിക്കാത്ത വിദ്യാഭ്യാസ സമ്പ്രദായമാണ് നമുക്കുള്ളത്. മറ്റുള്ളവരെ എങ്ങനെ പരിഗണിക്കണം, അവരുടെ വേദനകളില്‍ സഹാനുഭൂതിയോടെ എങ്ങനെ സമീപിക്കണം, അവരുടെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാന്‍ ശ്രമിക്കണം എന്ന് ചിന്തിക്കാന്‍ കഴിയാത്ത ഉദേ്യാഗസ്ഥരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല.ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഇത്തരം കാര്യങ്ങളില്‍ യാതൊരുവിധ മാര്‍ഗനിര്‍ദ്ദേശവും ഉദേ്യാഗസ്ഥര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് കേരളം ഇന്നനുഭവിക്കുന്ന ദുര്യോഗം.

ക്ലാസ് ഫോര്‍ ജീവനക്കാര്‍ മുതല്‍ ഉദേ്യാഗത്തിന്റെ ഉന്നതമേഖലകളില്‍ ഇരിക്കുന്നവര്‍ വരെയുള്ളവരുടെ പൊതുജനങ്ങളോടുള്ള സമീപനവും പ്രതികരണവും ശത്രുക്കളോടെന്നവണ്ണമാകാനുള്ള കാരണം, ജനങ്ങളോട് പ്രതികരിക്കാന്‍ അവര്‍ക്ക് വേണ്ടത്ര പരിശീലനം ലഭിക്കുന്നില്ല (നല്‍കുന്നില്ല) എന്നതാണ്. എല്‍ഡി ക്ലാര്‍ക് പരീക്ഷക്കുള്ള ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഇപ്പോഴും എസ്എസ്എല്‍സിയാണ്. അത് കഴിഞ്ഞു പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന മത്സര പരീക്ഷയില്‍ വിജയിയായി എത്തുന്നവരെ സംസ്ഥാനത്തെ വിവിധ തസ്തികകളില്‍ നിയമിക്കുന്നു. ഏതു വകുപ്പിലാണെങ്കിലും ജോലിയില്‍ പ്രവേശിപ്പിക്കുന്നതിതിന് മുന്‍പ് യാതൊരുവിധ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശവും ഇവര്‍ക്ക് നല്‍കുന്നില്ല. അവര്‍ പഠിച്ച പാഠപുസ്തകങ്ങളില്‍ ഒന്നുംതന്നെ സാധാരണ ജനങ്ങളോട് എങ്ങനെ പ്രതികരിക്കണം, പെരുമാറണം (man manegement)എന്ന് പഠിപ്പിച്ചിട്ടില്ല. എന്താണ് തൊഴില്‍ മേഖലയില്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ എന്ന് പറഞ്ഞുകൊടുക്കാന്‍ പോലും നമുക്കിന്ന് സംവിധാനങ്ങള്‍ ഇല്ല. തെറ്റിലും കുറ്റങ്ങളിലൂടെയുമാണ് (errors and corrections ) ഉദേ്യാഗസ്ഥര്‍ ഇപ്പോഴും പഠിച്ചെടുക്കുന്നത്. കൂടുതലും തെറ്റായ കാര്യങ്ങളാണ് മുന്‍ഗാമികളില്‍നിന്നും അവര്‍ പഠിച്ചെടുക്കുന്നത് (പ്രശ്‌നങ്ങളുമായി എത്തുന്നവരോട് സൗമനസ്യം കാട്ടരുത് തുടങ്ങിയ ഉപദേശങ്ങള്‍!)

സര്‍ക്കാര്‍ ജോലി എന്തിനുവേണ്ടിയാണ്, ആര്‍ക്കുവേണ്ടിയാണ് എന്ന അവബോധം ആദ്യമുണ്ടാകേണ്ടത് സര്‍ക്കാര്‍ ഉദേ്യാഗസ്ഥരിലാണ്. അതിനായി ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് ഉദേ്യാഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന സംവിധാനം നമുക്കുണ്ടാകണം. ഐഎഎസ് ഉള്‍പ്പെടെയുള്ള സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ചെത്തുന്നവര്‍ക്ക് നല്‍കുന്ന പരിശീലനത്തിന് തുല്യമായ ഉദേ്യാഗപൂര്‍വ്വ പരിശീലനം (Pre Employment Training ) ജനങ്ങളുമായി ഇടപെടുന്നതിനും ഉത്തരവാദിത്വ ബോധം ഉദേ്യാഗസ്ഥരില്‍ വളര്‍ത്തിയെടുക്കുന്നതിനും നിര്‍ബന്ധമായും പരിശീലനം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഐഎംജി (Institute for Management in Government) പോലുള്ള സ്ഥാപനങ്ങള്‍ ഉദേ്യാഗത്തില്‍ പ്രവേശിച്ചു വര്‍ഷങ്ങള്‍ക്കുശേഷം പരിശീലന പരിപാടികള്‍ ഉന്നത ഉേദ്യാഗസ്ഥര്‍ക്കായി നടത്തുന്നുണ്ട്. ഇത് ഉദേ്യാഗത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് നടത്തുകയാണെങ്കില്‍, കുറഞ്ഞ പക്ഷം എന്തിനുവേണ്ടി ജോലി എന്ന കാര്യത്തിലെങ്കിലും ഉദേ്യാഗസ്ഥര്‍ക്കു അവബോധം ഉണ്ടാകും. ക്ലാസ് ഫോര്‍ ജീവനക്കാരെ മുതല്‍ ഇതില്‍ ഉള്‍പ്പെടുത്തുകയും വേണം.

ഒരിക്കല്‍ ഉദേ്യാഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ക്ക് ലഭിക്കുന്ന നിയമ പരിരക്ഷ മറ്റാര്‍ക്കും ലഭിക്കാത്തതാണ്. അതുകൊണ്ടുതന്നെ അവകാശങ്ങള്‍ക്കായി മുദ്രാവാക്യം മുഴക്കുകയും സമരം നടത്തുകയും ചെയ്യുന്നവര്‍ ഉത്തരവാദിത്തങ്ങളെക്കുറിച്ചുകൂടി ബോധവാന്മാരായിരിക്കണം. കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനും അവര്‍ തയ്യാറാകണം. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഭരണസംവിധാനമാണ് അതിനുണ്ടാകേണ്ടത്.

ഭരണസംവിധാനത്തിലും രീതിയിലും ആധുനിക സാങ്കേതിക വിദ്യയും സൗകര്യങ്ങളും സമൂല മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വിവര സാങ്കേതിക വിദ്യയും നല്‍കുന്ന അനന്ത സാധ്യതകള്‍ തിരിച്ചറിയാനും ജനോപകാരപ്രദമായി വിനിയോഗിക്കുവാനും ഉദേ്യാഗസ്ഥര്‍ തയ്യാറാകണം. പരമ്പരാഗത ശൈലികളും സംവിധാനങ്ങളും പുത്തന്‍ സാധ്യതകള്‍ക്കുമുന്നില്‍ മുട്ടുമടക്കുമ്പോള്‍ പുതിയ പദ്ധതികളുമായി എത്തുന്നവര്‍ക്ക് മറുപടി നല്‍കാന്‍ കഴിവില്ലാത്തവരാകരുത് ഉദേ്യാഗസ്ഥര്‍. ‘ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുക’ എന്ന പഴമൊഴി ഇന്നത്തെ ഉദേ്യാഗസ്ഥരെ സംബന്ധിച്ചിടത്തോളം നൂറുശതമാനം ശരിയായി വരുന്ന ദുരിതപൂര്‍ണ്ണമായ അവസ്ഥയ്‌ക്ക് മാറ്റം വരണമെന്നുണ്ടങ്കില്‍ ഉദേ്യാഗപൂര്‍വ്വ പരിശീലനവും കാലികമായ തൊഴില്‍ ബോധവല്‍ക്കരണവും നമ്മുടെ ഉദേ്യാഗസ്ഥര്‍ക്ക് നല്‍കണം.

കാലാനുസൃതമായ മാറ്റങ്ങള്‍ക്കെതിരെ മുഖം തിരിച്ചുനില്‍ക്കുന്നവരുടെ തെറ്റായ ചിന്തകളും ഉപദേശങ്ങളുമായി ജോലിയില്‍ കഴിയുന്നവര്‍ക്ക് സാധാരണക്കാരന്റെ ദുഃഖങ്ങള്‍ തിരിച്ചറിയാനാവില്ല. പുതിയ തലമുറയുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകില്ല. ജനങ്ങളോട് ചേര്‍ന്നുനില്‍ക്കാന്‍, പുത്തന്‍ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആവശ്യമായ പരിശീലനം സര്‍ക്കാര്‍ ഉദേ്യാഗസ്ഥന്മാര്‍ക്ക് നല്‍കണം. എങ്കില്‍ മാത്രമേ ഉദേ്യാഗസ്ഥര്‍ ജനസേവകരാകൂ; ഇ ഗവേര്‍നസ് നടപ്പാക്കാനാകൂ. ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കെതിരെ പുറംതിരിഞ്ഞു നില്‍ക്കുന്ന സര്‍ക്കാരിന് ജനങ്ങളോടൊത്തു നീങ്ങാന്‍ കഴിയില്ല.

ഡിജിറ്റല്‍ ധനവിനിമയവും, ഓണ്‍ലൈന്‍ വിദ്യാഭ്യാസവും ഇ ഗവേര്‍നസും ലോകമെമ്പാടും വ്യാപകമാകുമ്പോള്‍ ജനക്ഷേമത്തിനുവേണ്ടി നാമത് സ്വീകരിക്കണമെന്ന് തിരിച്ചറിയാന്‍ കേരളം ഭരിക്കുന്ന സര്‍ക്കാരിന് കഴിയണം; ഉദേ്യാഗസ്ഥര്‍ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

Kerala

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

India

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

Kerala

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.