കോട്ടയം: ഭാരതത്തെ മറ്റ് രാജ്യങ്ങള്‍ക്കിടയിലും പ്രശസ്തിയില്‍ എത്തിക്കാന്‍ സാധിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളാണെന്ന് മംഗലാപുരം എംപി നളിന്‍കുമാര്‍ കട്ടീല്‍. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന യുവജന-മഹിളാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് പാര്‍ട്ടികള്‍ നോട്ട് നല്‍കി വോട്ട് നേടിയപ്പോള്‍ മോദി നോട്ട് നിരോധിച്ച് വോട്ട് നേടി. യോഗയെ രാജ്യാന്തരതലത്തില്‍ എത്തിക്കാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഉപകരിച്ചു. ലോകരാഷ്‌ട്രങ്ങളെ സ്വാധീനിക്കാന്‍തക്ക ശക്തിയുള്ള രാഷ്‌ട്രമായി ഭാരതം മാറിക്കഴിഞ്ഞു.
ഭാരതം ഭാവിയില്‍ ശാസ്ത്രരംഗത്ത് അമേരിക്കയെപ്പോലും പിന്തള്ളുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം. വേലായുധന്‍, ജില്ലാ പ്രസിഡന്റ് എന്‍. ഹരി, കെ.പി. സുരേഷ്, ലിജിന്‍ലാല്‍, ജി. രമേശ്, മദ്ധ്യമേഖലാ പ്രസിഡന്റ് അഡ്വ. എന്‍.കെ.നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.
















