Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അണിയാരത്തെ അണയാ ദീപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 09:18 pm IST
in Vicharam

എളിമയും വിനയവും ജീവിതമാക്കിയ പൊതുപ്രവര്‍ത്തകനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച എന്‍.സി.ടി.മധുസൂദനന്‍ നമ്പ്യാര്‍. ബിജെപി സംസ്ഥാന വൈസ്പ്രസിഡണ്ട്, കണ്ണൂര്‍ ജില്ലാപ്രസിഡണ്ട്, ആര്‍എസ്എസ് താലൂക്ക് സംഘചാലക് തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ച എന്‍സിടിയുടെ ജീവിതം ആത്മസമര്‍പ്പണം നിറഞ്ഞാതായിരുന്നു. തികഞ്ഞ ഗാന്ധിയനായി ജീവിച്ച സ്വയംസേവകന്‍. ഖദര്‍ ജുബ്ബയും ബാഗുമായി ജീവിതസായന്തനത്തെ ക്ഷേത്ര നിര്‍മ്മാണത്തിനും നവീകരണത്തിനുമായി മാറ്റിവച്ച അദ്ദേഹത്തിന്റെ ദേഹവിയോഗം ഒരു നാടിന്റെതന്നെ തീരാനഷ്ടമാണ്.

1959ല്‍ ഗാന്ധി സ്മാരകനിധിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചായിരുന്നു പൊതുരംഗത്തെ തുടക്കം. തന്റെ തറവാട് പ്രദേശമായ കരിയാട് മൂന്നേക്കര്‍ 6 സെന്റ് സ്ഥലം ഗാന്ധി സ്മാരക ട്രസ്റ്റിന് കൈമാറിയത് അദ്ദേഹത്തിന്റെ മഹിതമായ മനസ്സിന്റെ നേര്‍സൂചകമായിരുന്നു. അവിടെ നിര്‍മ്മിച്ച ഗ്രാമസേവാകേന്ദ്രത്തിന്റെ തറക്കല്ലിടാനെത്തിയത് ജയപ്രകാശ് നാരായണനായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന എന്‍സിടി 1965ല്‍ പെരിങ്ങളത്ത് രാഷ്‌ട്രീയ അതികായനായ പി.ആര്‍.കുറുപ്പിനെതിരെ മത്സരിക്കാന്‍ ചങ്കൂറ്റം കാട്ടിയത് അന്ന് ഏറെ ചര്‍ച്ചയായിരുന്നു.

പ്രൗഢമായ തറവാട്ടില്‍ ജനിച്ചുവളര്‍ന്ന എന്‍സിടി ഭൂദാന പ്രസ്ഥാനത്തിന്റെയും അമരക്കാരനായി.

1967ല്‍ കോഴിക്കോട് നടന്ന ജനസംഘം സമ്മേളനത്തിന് അദ്ദേഹം കൂട്ടുകാര്‍ക്കൊപ്പം പോവുകയും തുടര്‍ന്ന് സംഘ ആശയത്തോട് ആഭിമുഖ്യം പുലര്‍ത്തുകയുമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായപ്പോഴും സംഘ ആശയത്തോട് മമതയുണ്ടായിരുന്നു. അതു ക്രമേണ സ്വയംസേവകനിലേക്ക് രൂപാന്തരപ്പെട്ടു. 1975 ല്‍ അടിയന്തരാവസ്ഥയുടെ ഭീതിദമായ ദിനരാത്രങ്ങളില്‍ അണിയാരത്തെ എന്‍സിടിയുടെ ചിറക്കല്‍ തറവാട് ദേശീയവാദികളുടെ അഭയകേന്ദ്രമായിരുന്നു. ആര്‍എസ്എസിന്റെ മുതിര്‍ന്ന കാര്യകര്‍ത്താക്കളായ മാധവ്ജി, ഭാസ്‌ക്കര്‍ റാവുജി, ആര്‍.ഹരി, പി.പരമേശ്വരന്‍ തുടങ്ങിയവര്‍ ഈ വീട്ടില്‍ ചേര്‍ന്ന രഹസ്യബൈഠക്കുകളില്‍ പങ്കെടുത്തിരുന്നു.

ബിജെപി നേതാവ് കെ.ജി.മാരാരുമായുളള എന്‍സിടിയുടെ അടുപ്പം ബിജെപിയുമായുളള ഊഷ്മള ബന്ധത്തിന് നിദാനമായി. അതിലൂടെ തലശ്ശേരി നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി. മൂന്നുവര്‍ഷം ആര്‍എസ്എസ് പാനൂര്‍ താലൂക്ക് സംഘചാലക് ചുമതലയും നിര്‍വ്വഹിച്ചു. പാനൂര്‍ മേഖലയില്‍ സംഘര്‍ഷം വ്യാപകമായപ്പോള്‍ സ്വയംസേവകര്‍ക്ക് ആത്മവിശ്വാസവും ആശ്വാസവുമായി അഹോരാത്രം മുന്നണിയില്‍ നിന്നു ചങ്കൂറ്റത്തോടെ പടനയിക്കാനും എന്‍സിടി ഉണ്ടായിരുന്നു.

സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ബലിദാനികളുടെ ബന്ധുക്കളെ സമാശ്വസിപ്പിക്കാനുമായി ബിജെപി കേന്ദ്രനേതൃത്വം അയച്ച വിജയരാജ സിന്ധ്യ എംപിയോടൊപ്പം പൂര്‍ണ്ണസമയവും എന്‍സിടിയുണ്ടായിരുന്നു. പെരിങ്ങത്തൂരില്‍ മുരളീമനോഹര്‍ ജോഷി സമ്മേളനത്തിനെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം ഭംഗിയായി തര്‍ജ്ജമ ചെയ്ത നമ്പ്യാരെ ഇന്നും നാട്ടുകാര്‍ ഓര്‍ക്കുന്നു.

ലളിത ജീവിതവും ഉയര്‍ന്നചിന്തയും അതിലേറെ പ്രവൃത്തിയുമായി പൊതുജീവിതം മനോഹരമാക്കിയ എന്‍സിടി ജീവിതസായന്തനത്തില്‍ മുപ്പതോളം ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ നേതൃത്വം കൊടുത്തിട്ടുണ്ട്. മേഖലയില്‍ ഉയര്‍ന്നുവന്ന ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയുമെല്ലാം പിന്നില്‍ എന്‍സിടിയുടെ കരസ്പര്‍ശവും മേല്‍നോട്ടവുമുണ്ടായിരുന്നു. പക്ഷേ ഇതൊന്നും ആരുമറിയരുതെന്ന നിര്‍ബന്ധബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. പലരും ആദരണത്തിനായി വിളിച്ചപ്പോഴും അതൊക്കെ സ്‌നേഹപൂര്‍വ്വം നിരസിച്ചു. എന്നാല്‍ 2012 ല്‍ കണ്ണൂര്‍ സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം നിര്‍ബന്ധപൂര്‍വ്വം ഏറ്റുവാങ്ങാനും അദ്ദേഹം തയ്യാറായി.

ഒന്നും ആഗ്രഹിക്കാതെ പൂര്‍ണ്ണമായും നാടിനായി സമര്‍പ്പിച്ച ഈ മഹാത്മാവിന്റെ ജീവിതമാര്‍ഗ്ഗം അനുകരണീയമാണ്. ഒരു പാഠപുസ്തകംപോലെ റഫറന്‍സായി ഉപയോഗിക്കാവുന്ന ചരിത്രമാണ് എന്‍സിടിയുടെ ജീവിതം. സൗമ്യമായ പെരുമാറുകയും മിതഭാഷിയുമായ അദ്ദേഹത്തിന്റെ വിയോഗത്താല്‍ ഒരു കാരണവരെയാണ് നാടിനു നഷ്ടമായത്. അണിയാരത്തെ അണയാത്ത ദീപമായ എന്‍സിടി മധുസൂദനന്‍ നമ്പ്യാര്‍ എന്ന മധുവേട്ടന്‍ സ്വയംസേവകരില്‍ മാത്രമല്ല മനുഷ്യസ്‌നേഹികള്‍ക്കിടയിലും ഒളിമങ്ങാത്ത ഓര്‍മ്മയായി എന്നുമുണ്ടാകും.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

Kerala

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

India

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

Kerala

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.