Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സിപിഎമ്മിന്റെ രാക്ഷസീയത ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടണം: ഒ.രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 12:16 pm IST
inKollam

കൊല്ലം: കള്ളപ്രചാരണങ്ങളിലൂടെ അണികളെയും പാര്‍ട്ടിഗുണ്ടകളെയും അക്രമത്തിലേക്ക് വഴിതിരിച്ചുവിടുകയും ഇരയാകുന്നവര്‍ക്ക് മേല്‍ കുറ്റം ചാര്‍ത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ രാക്ഷസീയമുഖം കേരളജനതക്ക് മുന്നില്‍ തുറന്നുകാട്ടണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ.

സംസ്ഥാനത്തൊട്ടാകെ സിപിഎം അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ചിന്നക്കട ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ നടന്ന ജനകീയധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കക്ഷിരാഷ്‌ട്രീയഭേദമില്ലാതെ എല്ലാവരെയും ഒരുപോലെ കണ്ട് ഭരണം നടത്തുമെന്ന് സത്യം ചെയ്ത് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ഒരു നീതിയും ഇരകള്‍ക്ക് വേറൊരു നീതിയുമാണ് നടപ്പാക്കുന്നത്. 28 മാസം തികഞ്ഞ അധാര്‍മികമായ ഇഎംഎസ് ഭരണം വിമോചനസമരത്തിലൂടെ പിഴുതെറിഞ്ഞ പാരമ്പര്യം കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടെന്ന് സിപിഎം ഓര്‍ക്കണം. ഇവിടെ സത്യവും നീതിയും ധാര്‍മികതയും പരാജയപ്പെടുകയാണ്. ഇല്ലാത്ത അക്രമം യെച്ചൂരിക്ക് നേരെയുണ്ടായി എന്ന് കള്ളപ്രചാരണം നടത്തിയാണ് കേരളത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമമഴിച്ചുവിട്ടത്. പശ്ചിമബംഗാളിലോ ത്രിപുരയിലോ ഇത്തരം പ്രതിഷേധമുണ്ടായില്ല. കേരളത്തില്‍ ബിജെപിക്കാരെ അക്രമിക്കാന്‍വേണ്ടി ഡല്‍ഹിയിലെയും കേരളത്തിലെയും മാധ്യമസിണ്ടിക്കേറ്റും സിപിഎമ്മിന് എല്ലാ സഹായവും നല്‍കിയിട്ടുണ്ട്. ബിജെപിയുടെ ആരെയെല്ലാം പ്രതികളാക്കണം എന്ന ലിസ്റ്റ് വരെ പോലീസിന് കൊടുക്കുന്നത് സിപിഎം നേതാക്കളാണ്. ഒരുവര്‍ഷം പിന്നിട്ട പിണറായി സര്‍ക്കാരിന്റെ ഈ അധാര്‍മിക പ്രവര്‍ത്തനത്തെ അഞ്ചുകൊല്ലവും കേരളജനത ക്ഷമിച്ചുകൊള്ളുമെന്ന് കരുതരുതെന്നും ഒ.രാജഗോപാല്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യാരാജ്യത്ത് സിപിഎം അടക്കമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വളര്‍ച്ച കീഴ്‌പോട്ടാണ്. ഏത് കാലത്തും അക്രമം എന്നത് അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. എല്ലാ സംസ്ഥാനങ്ങളും അവരെ തിരസ്‌കരിച്ചുകഴിഞ്ഞു. നെഹ്രുവിന് ശേഷം ഇന്ത്യ ഭരിക്കുന്നത് ഇഎംഎസ് ആണെന്ന് ഒരുകാലത്ത് വീമ്പിളക്കിയ സിപിഎം ഇപ്പോള്‍ രണ്ടക്കം പോലുമില്ലാതെയാണ് പാര്‍ലമെന്റില്‍ ഇരിക്കുന്നത്. ഒരേകാലത്ത് ജന്മം കൊണ്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആര്‍എസ്എസും തമ്മില്‍ ഇന്ന് അജഗജാന്തരമുണ്ട്. സംഘപരിവാറിന്റെ വളര്‍ച്ചയില്‍ വിറളി പിടിച്ചിട്ടുള്ള സിപിഎം, സാഹചര്യം മുതലെടുത്ത് പരിവാറിനെയും പ്രവര്‍ത്തകരെയും നശിപ്പിക്കാനുള്ള നീക്കത്തിലാണ്. ഇത് സമാധാപരമായി തന്നെ ചെറുത്തുതോല്‍പ്പിക്കാനാണ് തീരുമാനമെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി.

ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തി. തെമ്മാടിത്തരം അലങ്കാരമാക്കി കൊണ്ടുനടക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അണികളെ അക്രമത്തിന് ഇളക്കിവിട്ട് ഭരണത്തിന്റെ ആനുകൂല്യങ്ങളെല്ലാം ദുരുപയോഗം ചെയ്യുകയാണെന്നും സിപിഎം അക്രമം നേരിടാത്ത ഒരു പാര്‍ട്ടിയും കേരളത്തില്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഭാഗ് സംഘചാലക് ജി.ശിവരാമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിഭാഗ് പ്രചാരക് വി.പ്രതാപന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.രാജേന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.