പെരുവ : സംഘര്‍ഷം നിലനില്‍ക്കുന്ന മുളക്കുളം പഞ്ചായത്തില്‍ വീണ്ടും ബിജെപിയുടെ കൊടിമരങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചു. അറുന്നൂറ്റിമംഗലം, കുന്നപ്പിള്ളി, പ്ലാം ചുവട് എന്നിവടങ്ങളിലെ കൊടിമരങ്ങള്‍ ചൊവ്വാഴ്ച രാത്രിയാണ് നശിപ്പിച്ചത്.
കുറച്ച് നാളുകളായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ വ്യാപകമായി നടക്കുന്ന അക്രമത്തില്‍ പരാതി നല്‍കിട്ടും നടപടിയെടുക്കാത്ത വെള്ളൂര്‍ പോലീസിന്റെ നടപടിയില്‍ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
















