കടുത്തുരുത്തി: വീട്ടുമുറ്റ് കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുളള കുഞ്ഞിനെ തെരുവ്‌നായ കടിച്ച് പരിക്കേല്പ്പിച്ചു.വാക്കേപ്പറമ്പില്‍ ജിബിന്റെ മകള്‍ ജോബിയാ (മൂന്നര) ആണ് തെരുവ് നായയുടെ ആക്രമണത്തിനിരയായത്. മാതാപിതാക്കള്‍ വീടിനുളളില്‍ ഇരിക്കുമ്പോള്‍ വീട്ടുമുറ്റത്തിരുന്ന് കളിച്ച ജോബിയായെ റോഡിലൂടെ വന്ന നായ തളളിമറിച്ച ശേഷം കടിക്കുകയായിരുന്നു. വലതു കൈയ്യുടെ മുകളിലാണ് കടിയേറ്റത്. കുട്ടിയുടെ കരിച്ചില്‍ കേട്ട് മാതാപിതാക്കള്‍ പുറത്ത് വന്നപ്പോള്‍ നായ ഓടിരക്ഷപ്പെട്ടു.കുട്ടിയെ മെഡിക്കള്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കി.
















