Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ട്രോളിങ് നിരോധനം ശാസ്ത്രീയമാവണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 08:35 pm IST
in Vicharam

കടലോരത്ത് ഇനി വറുതിയുടെ നാളുകള്‍. യന്ത്രവല്‍കൃത ബോട്ടുകളുപയോഗിച്ചുള്ള മീന്‍ പിടിത്തത്തിന് 47 ദിവസത്തെ നിരോധനമാണ് ട്രോളിങ് നിരോധനത്തിലൂടെ നടപ്പാകുന്നത്. പരമ്പരാഗത വള്ളങ്ങളുപയോഗിച്ചുള്ള നാമമാത്രമായ മീന്‍പിടിത്തം മാത്രമാണ് ഇക്കാലയളവില്‍ നടക്കുക. 12 നോട്ടിക്കല്‍ മൈലിന് പുറത്ത് നിരോധനം നിലവില്‍ വന്നുകഴിഞ്ഞു. തങ്ങളുടെ ഉപജീവന മാര്‍ഗ്ഗമായ മീന്‍പിടിത്തം നിരോധിക്കുമ്പോഴും അതിന് മത്സ്യത്തൊഴിലാളികളുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. കാരണം മത്സ്യസമ്പത്ത് സംരക്ഷിക്കാനുള്ള നടപടിയാണിതെന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിന് പിന്നിലുള്ളത്.

മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും പരമ്പരാഗത മീന്‍പിടിത്ത വിഭാഗത്തെ സംരക്ഷിക്കാനുമാണ് മത്സ്യ പ്രജനന കാലത്ത് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ 90 ദിവസത്തേക്ക് ട്രോളിങ് നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്. 1987 മുതലാണ് കേരളത്തില്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്. മത്സ്യസമ്പത്ത് വര്‍ദ്ധിക്കാന്‍ ഇത് ഇടയായിട്ടുണ്ടെന്നായിരുന്നു ആദ്യകാല അനുഭവം.

മത്സ്യമേഖലയെ സംരക്ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ 62 ദിവസത്തേക്ക് എല്ലാ തീരദേശ സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ കാലയളവില്‍ ട്രോളിങ് ഉള്‍പ്പെടെയുള്ള മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. മത്സ്യ സമ്പത്ത് സംരക്ഷിക്കാന്‍ ട്രോളിങ് നിരോധനം വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ ആവശ്യമായ തരത്തില്‍ തീരദേശ മേഖലയില്‍ ട്രോളിങ് നിരോധനം ശാസ്ത്രീയമായി നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ ആലോചന ഉണ്ടാകേണ്ടതുണ്ട്.

ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി ഉരുത്തിരിഞ്ഞ പുതിയ സാഹചര്യത്തില്‍ മത്സ്യസമ്പത്തിനെ സംബന്ധിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്തിലധികമായി ട്രോളിങ് നിരോധനം നടപ്പാക്കിയിട്ടും മത്സ്യസമ്പത്ത് കുറഞ്ഞുവരികയാണെന്ന യാഥാര്‍ത്ഥ്യമാണ് നമ്മുടെ മുന്നിലുള്ളത്. കേരളത്തില്‍ ധാരാളമായി ലഭിച്ചിരുന്ന മത്തി, അയില എന്നിവയ്‌ക്കടക്കം വന്‍ കുറവാണ് നേരിട്ടത്. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത് ഇതാണ്.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 32.8 ശതമാനം കുറവാണ് മത്തിയുടെ ലഭ്യതയില്‍ ഉണ്ടായത്. ഓരോ വര്‍ഷവും മത്തിയുടെ ലഭ്യത കുറഞ്ഞുവരികയാണ്. ഇതുമൂലം മാത്രം ആയിരത്തി മുന്നൂറു കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്. 2015 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം അയിലയുടെ ലഭ്യതയിലും കുറവുണ്ടായി. കിളിമീനാണ് കുറവു വന്നുകൊണ്ടിരിക്കുന്ന മറ്റൊരു ഇനം. മറ്റുചില സംസ്ഥാനങ്ങളില്‍ മത്സ്യ സമ്പത്തിന്റെ വര്‍ദ്ധനവും രേഖപ്പെടുത്തുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് മത്സ്യസമ്പത്ത് സംബന്ധിച്ച് ശാസ്ത്രീയമായ അറിവും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കടലറിവും സംയോജിപ്പിച്ച് പഠനങ്ങള്‍ നടത്തേണ്ട ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നത്. കേവലം ഒരാചാരം പോലെ ട്രോളിങ് നിരോധനം നടപ്പിലാക്കിയാല്‍ മാത്രം മത്സ്യ ലഭ്യതയില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് കണക്കുകൂട്ടുന്നത് ശരിയല്ല. പ്രജനന കാലം കണക്കാക്കിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. മാറിയ സാഹചര്യത്തില്‍ പ്രജനന കാലഘട്ടത്തില്‍ നേരിയ മാറ്റമെങ്കിലും ഉണ്ടായോ എന്ന പരിശോധനയും ആവശ്യമാണ്.

ട്രോളിങ് നിരോധന കാലഘട്ടത്തില്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ആത്മാര്‍ത്ഥമായ ഇടപെടലും ആവശ്യമാണ്. കേവലം സൗജന്യ റേഷന്‍ നല്‍കി അവസാനിപ്പിക്കാവുന്നതല്ല ആ ചുമതല. വിദ്യാഭ്യാസ വര്‍ഷത്തിന്റെ ആരംഭം, പകര്‍ച്ചപ്പനിയുടെ വ്യാപനം തുടങ്ങി തീരദേശ സമൂഹവും അനുഭവിക്കുന്ന ജീവിതദുരിതങ്ങള്‍ക്ക് ശമനമേകാന്‍ സര്‍ക്കാരിനാവണം. മത്സ്യത്തൊഴിലാളികളുടെ വിഹിതമടക്കം ഉള്ള മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ ആനുകൂല്യം പോലും യഥാസമയം അവര്‍ക്ക് ലഭിക്കുന്നില്ല. പല കുടുംബങ്ങളും ബാങ്കുകളുടെ ജപ്തി ഭീഷണിയിലാണ്. പ്രഖ്യാപിക്കപ്പെട്ട സൗജന്യ റേഷനാകട്ടെ പലയിടങ്ങളിലും ശരിയായി വിതരണം ചെയ്യപ്പെടുന്നുമില്ല. മറ്റു സംസ്ഥാനങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ക്ഷാമകാലത്ത് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കാനെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

സംസ്ഥാനത്തിന് ഏറെ വിദേശ നാണ്യം നേടിത്തരുന്ന കടലോര മേഖലയോട് കനിവ് കാണിക്കാന്‍ ഭരണാധികാരികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ട്രോളിങ് നിരോധനം സംബന്ധിച്ച വിവിധ വശങ്ങള്‍ പഠിക്കാന്‍ ശാസ്ത്രീയമായ സംവിധാനങ്ങളുണ്ടാകണം. ക്ഷാമകാലത്തെ അതിജീവിക്കാന്‍ തീരദേശ മേഖലക്ക് സര്‍ക്കാരിന്റെ കൈത്താങ്ങുണ്ടാകണം. സംഘടിത തൊഴിലാളി ശക്തിയുടെ അഭാവത്തില്‍ അവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

India

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

World

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

Kerala

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

India

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

പുതിയ വാര്‍ത്തകള്‍

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.