Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാതിരിയുടെ കാര്യത്തില്‍ മൗനമെന്ത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 06:36 pm IST
in Vicharam

കൊട്ടിയൂരില്‍ പാതിരിയുടെ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരിടേണ്ടിവന്ന അനുഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. സമൂഹത്തിനു മാതൃകയാകേണ്ടവരാണ് ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്. മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടും കേരളത്തിലെ രാഷ്‌ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖന്മാര്‍ കാര്യമായി പ്രതികരിക്കാത്തത് അത്ഭുതപ്പെടുത്തുന്നു. പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ പാതിരി പീഡിപ്പിച്ചപ്പോള്‍ രാഷ്‌ട്രീയ സാംസ്‌കാരിക നേതാക്കന്മാരുടെ നാവു അടങ്ങിയതെന്തുകൊണ്ട്? പാവങ്ങളുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന വിപ്ലവ പാര്‍ട്ടികള്‍ക്ക് എന്ത് പറ്റി? ഈ ഇരട്ടത്താപ്പ് സാമാന്യ ജനം തിരിച്ചറിയുന്നുണ്ട്.

ഒരു ഹൈന്ദവ സന്യാസിയുടെപേരിലാണ് ഇത്തരം കുറ്റം ആരോപിച്ചതെങ്കില്‍ ഇടതു വലതു പാര്‍ട്ടികള്‍ ചാടിവീഴുമായിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പ്രതികരിക്കുന്നവരില്‍ ഭൂരിഭാഗവും വിഭാഗീയ ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്നവരാണ്. സ്ഥാപിത താല്‍പര്യങ്ങളും രാഷ്‌ട്രീയസാമുദായിക ചിന്തകളും നീതിക്കുവേണ്ടി പ്രതികരിക്കുമ്പോള്‍ വിലങ്ങുതടികളാവുന്നു. മതവും രാഷ്‌ട്രീയവും പരസ്പരം കെട്ടിപ്പിണഞ്ഞു കിടക്കുന്ന കേരളത്തില്‍ നമ്മള്‍ അമിതമായിട്ടൊന്നും പ്രതീക്ഷിക്കാതിരിക്കുകയാണ് ഉത്തമം. ഈ പാതിരിയും കോടതി കുറ്റവിമുക്തനാക്കി പുറത്തുവരുമെന്ന കാര്യത്തിലും സംശയം വേണ്ട. ഈ വിഷയത്തില്‍ മതവും രാഷ്‌ട്രീയവും ഒറ്റക്കെട്ടാണ്. വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുന്ന നാം എന്നാണ് ഇത്തരം വേലികെട്ടുകള്‍ക്കുള്ളില്‍ നിന്നു പുറത്തുവരിക.

ഏര്‍ണെസ്റ്റ് ജോസഫ്, കൂരാച്ചുണ്ട്, കോഴിക്കോട്

മണിക്കെതിരായ നടപടി പേരിനു മാത്രം

എം.എം. മണിയെ സിപിഎം എന്ന് പുറത്താക്കും (06.03.2017) എന്ന മുഖപ്രസംഗം ജനാധിപത്യ വായ്‌ത്താരികള്‍കൊണ്ട് മറച്ചുപിടിക്കുന്ന സിപിഎമ്മിന്റെ തനിനിറം തുറന്നുകാട്ടുന്നു. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും മണി ഇടുക്കിയില്‍ ചെയ്ത കൊലവെറി പ്രസംഗം കടുത്ത ശിക്ഷ അര്‍ഹിക്കുന്നതായിരുന്നു. 13 പേരെ കൊല്ലാന്‍ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ഇതില്‍ ചിലരെ ഇതിനകം കൊന്നുകഴിഞ്ഞെന്നുമാണ് മണി പ്രസംഗിച്ചത്. ഇത് പ്രകോപനപരമായ വെറുമൊരു പ്രസംഗം മാത്രമായിരുന്നില്ല. സിപിഎം പിന്തുടരുന്ന കൊലപാതക രാഷ്‌ട്രീയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ കൂടിയായിരുന്നു. ഇതിന് കുറഞ്ഞപക്ഷം മണിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമായിരുന്നു. ഇതുചെയ്യാതെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത് താരതമ്യേന ലഘുവായ നടപടി മാത്രമാണ്. എം.വി. രാഘവനെയും കെ.ആര്‍. ഗൗരിയമ്മയെയുമൊക്കെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതുവച്ചു നോക്കുമ്പോള്‍ മണിയെ രക്ഷിക്കുകയാണ് സിപിഎം ചെയ്തത്. ഇതിന്റെ തുടര്‍ച്ചയാണ് കൊലക്കേസ് പ്രതിയായ മണിക്ക് നല്‍കിയ മന്ത്രി സ്ഥാനം.

സി.വി. വാസുദേവന്‍, ഇടപ്പള്ളി

കിട്ടാക്കടം: ചൈന മുന്നില്‍

ഭാരതത്തിലെ ബാങ്കുകള്‍ ‘കിട്ടാക്കടം’ മൂലം വലയുകയാണെന്ന വാര്‍ത്ത ഏറെനാളായി നമ്മെയൊക്കെ അലട്ടുന്നു. സാധാരണക്കാരില്‍ സര്‍ക്കാരിനെതിരെ അമര്‍ഷം തോന്നാന്‍ അത് കാരണമാവുകയും ചെയ്യുന്നു. നമ്മുടെ നാട്ടിലെ പിന്തിരിപ്പന്‍-മൂരാച്ചി ഭരണമാണിതിന് കാരണമെന്ന് പലരും കരുതുന്നു.

എന്നാല്‍ മധുരമനോജ്ഞ ചൈനയിലും ഇതൊക്കെത്തന്നെയാണവസ്ഥ എന്ന് ഈയിടെ വായിച്ച വാര്‍ത്തയില്‍നിന്നു മനസ്സിലായി. ചൈനയുടെ കിട്ടാക്കടം ഏതാണ്ട് പതിനാലു ലക്ഷം കോടി രൂപയ്‌ക്ക് തുല്യം! ഇന്ത്യയുടേത് പത്തുലക്ഷം കോടി. ചൈന തന്നെ മുന്നില്‍. ഇത്ര വലിയ കിട്ടാക്കടത്തിനുത്തരവാദികള്‍ ‘വിജയ് മല്യ’മാരോ അതോ ‘സഖാക്കള്‍’തന്നെയോ എന്നു പിടികിട്ടിയില്ല. ഏതായാലും കടം വാങ്ങിയാല്‍ തിരിച്ചടയ്‌ക്കേണ്ടതില്ല എന്നു വിചാരിക്കുന്നവര്‍ കമ്മ്യൂണിസ്റ്റു വ്യവസ്ഥിതിയിലും ഉണ്ടെന്ന് മനസ്സിലായി.

കെ.വി. സുഗതന്‍, ആലപ്പുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

World

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

പുതിയ വാര്‍ത്തകള്‍

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.