Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടു; സ്മാര്‍ട് ഫോണുകളും ടെലിവിഷനുകളും വഴി സിഐഎ രഹസ്യങ്ങള്‍ ചോര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 10:52 am IST
in World

വാഷിങ്ടണ്‍: സ്മാര്‍ട് ഫോണുകളും ടെലിവിഷനുമടക്കം സകല ഇലക്ട്രോണിക് ഉപകരണങ്ങളും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ഉപയോഗിച്ചിരുന്നതായി വിക്കിലീക്‌സ് വെളിപ്പെടുത്തി. ഇക്കാര്യം വെളിവാക്കുന്ന സിഐഎയുടെ എണ്ണായിരത്തോളം രഹസ്യ രേഖകള്‍ വിക്കിലീക്‌സ് പുറത്തു വിട്ടു.

ഗൂഗിള്‍, ആപ്പിള്‍ ആപ്ലിക്കേഷനുകളിലും സാംസങ് ടിവിയുടെ എഫ് 8000 മോഡലിലും രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള ഹാക്കിങ് തന്ത്രങ്ങള്‍ സിഐഎ ആവിഷ്‌കരിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് വോള്‍ട്ട്7 എന്നു വിക്കിലീക്‌സ് പേരിട്ട ഈ രേഖകളിലുള്ളത്. 2013 മുതല്‍ 2016 വരെയുള്ള സിഐഎ രേഖകളാണിത്. ഇത്രയധികം രഹസ്യ രേഖകള്‍ ചോരുന്നത് സിഐഎയുടെ ചരിത്രത്തില്‍ ഇതാദ്യം.

ആപ്പിളിന്റെ ഐ ഫോണ്‍, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് എന്നിവ സിഐഎ ചാരപ്രവര്‍ത്തനത്തിനുപയോഗിച്ചിരുന്നു. സിഐഎയുടെ വിര്‍ജീനിയയിലെ ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സൈബര്‍ ഇന്റലിജന്‍സ് വികസിപ്പിച്ച വിവിധ ഹാക്കിങ് സംവിധാനങ്ങള്‍ ഐഫോണിലും ആന്‍ഡ്രോയിഡിലും വിന്‍ഡോസിലും ഘടിപ്പിച്ചിരുന്നു. ലോകവ്യാപകമായി സ്മാര്‍ട് ഫോണുകളില്‍ നിന്നും കംപ്യൂട്ടറുകളില്‍ നിന്നും വിവരങ്ങള്‍ കാലങ്ങളായി സിഐഎ ചോര്‍ത്തി.

മാസങ്ങള്‍ക്കു മുമ്പ് ഈ ഹാക്കിങ് സംവിധാനത്തിന്റെ നിയന്ത്രണം സിഐഎയ്‌ക്കു നഷ്ടമായി. സിഐഎയുടെ മുന്‍ ഉദ്യോഗസ്ഥര്‍ക്കും അമേരിക്കയിലെ ചില മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഈ രേഖകകള്‍ ലഭിച്ചിരുന്നു. അവരില്‍ ഒരാളില്‍ നിന്നു ലഭിച്ച രേഖകള്‍ പുറത്തു വിടുന്നു എന്നാണ് വിക്കിലീക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത്.

ഫോണുകളും കംപ്യൂട്ടറുകളും മാത്രമല്ല ടെലിവിഷനുകളും ഹാക്കിങ്ങിനായി സിഐഎ ഉപയോഗിച്ചിരുന്നു എന്നതാണ് മറ്റൊരു വെളിപ്പെടുത്തല്‍. കൊറിയന്‍ കമ്പനിയായ സാംസങ്ങിന്റെ എഫ്8000 മോഡലില്‍ പ്രത്യേക തരത്തിലുള്ള സംവിധാനമാണ് സിഐഎ തയാറാക്കിയത്.

ഫേക്ഓഫ് എന്ന രീതിയാണ് ഉപയോഗിച്ചത്. ടെലിവിഷന്‍ സ്‌ക്രീനാണ് ഇവിടെ സിഐഎയുടെ ഹാക്കിങ് ഡിവൈസ്. ടിവി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ സ്‌ക്രീന്‍ ഓഫ് മോഡിലേക്കു പോകുന്നു. ടിവി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് തോന്നുക. എന്നാല്‍, ഈ ഈ സമയം ആ മുറിക്കുള്ളിലെ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യാനും അത് സിഐഎയുടെ സര്‍വറിലേക്ക് അയയ്‌ക്കാനും കഴിയുന്ന ആപ്ലിക്കേഷനാണ് സിഐഎ ടിവിക്കുള്ളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നത്. ഈ ബാച്ചില്‍ പുറത്തിറങ്ങിയ എല്ലാ ടെലിവിഷനുകളിലും ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചില്ല.

വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍ സിഐഎ നിഷേധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇപ്പോള്‍ പ്രതികരിക്കുന്നില്ല എന്നാണ് സിഐഎ വക്താവ് ഹീതര്‍ ഫ്രിറ്റ്‌സ് ഫൊര്‍നിയാക് പറഞ്ഞത്. വളരെ വിപുലമായി ആവിഷ്‌കരിച്ച ഈ ഹാക്കിങ് പ്രോഗ്രാമില്‍ സിഐഎക്ക് ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജന്‍സിയാ എം 15ന്റെ സഹായവും ലഭിച്ചിരുന്നു എന്നാണ് സൂചന.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.