ജനീവ: സ്വിറ്റ്സര്‍ലന്‍ഡില്‍ കഫേയില്‍ ഉണ്ടായ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേള്‍ക്കുകയും ചെയ്തു. വടക്ക് പടിഞ്ഞാറന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ബേസലിലെ ഒരു കഫേലാണ് ആക്രമണമുണ്ടായത്.
പ്രാദേശിക സമയം രാത്രി 8.15നാണ് തോക്കുധാരികളായ രണ്ട് അക്രമികള്‍ കഫേയിലേക്ക് എത്തുകയും നിരവധി റൗണ്ട് വെടിവെക്കുകയും ചെയ്തത്. ഇവരുടെ ഉദ്ദ്യേശമെന്താണെന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം ഇവര്‍ ഓടി രക്ഷപ്പെട്ടു.
ജര്‍മനിയില്‍ കോടാലി ആക്രമണം
ബെര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മ്മന്‍ നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനില്‍ ഒരു അക്രമി കോടാലി കൊണ്ട് നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. 36കാരനായ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ യുഗോസ്ലാവിയക്കാരനായ ഇയാള്‍ മാനസിക രോഗിയാണെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: