കറുകച്ചാല്‍: കറുകച്ചാല്‍ മണിമല റോഡില്‍ വാഹനങ്ങളുടെ അമിത വേഗത അപകടത്തിനു കാരണമാകുന്നു. റോഡ് വീതി കൂട്ടിയെങ്കിലും പലയിടത്തും വളവുകള്‍ നിവര്‍ത്തിയിട്ടില്ല. ബസുകളുടെ മത്സര ഓട്ടവും അപകടത്തിനു ഭീഷണിയാകുന്നു.
റോഡില്‍ പലയിടങ്ങളിലും സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ മറ്റു കാല്‍ നടക്കാര്‍ക്കും വാഹനങ്ങളുടെ മരണപ്പാച്ചില്‍ കാരണം റോഡു മുറിച്ചു കടക്കുവാന്‍ പ്രയാസമാകുന്നു. വളവുകളില്‍ അപകട സൂചന നല്‍കുന്ന ബോര്‍ഡുകളും ഇല്ല.തിരക്കു കൂടുതലുള്ള കറുകച്ചാല്‍-പത്തനാട് തുടങ്ങിയ സ്ഥലങ്ങളിലും ഒരു നിയന്ത്രണവുമില്ലാതെയാണു വാഹനങ്ങള്‍ പോകുന്നത്. അധികവും ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
















