ആലപ്പുഴ: ആലപ്പുഴ രൂപതയിലെ സഹ വികാരിക്ക് പള്ളിയിലെ ഗായികയോട് പ്രണയം. ഒടുവില്‍ വിശ്വാസികള്‍ ചേര്‍ന്ന് വിവാഹം കഴിപ്പിച്ചു. ജില്ലയിലെ വടക്കന്‍ പ്രദേശത്തെ ഇടവകയിലാണ് സംഭവം. പള്ളി ക്വയറിലെ പത്തൊന്‍പതുകാരിയായ യുവതിയുമായാണ് സഹ വികാരി പ്രണയത്തിലായത്. പ്രണയം അതിരുവിട്ടപ്പോള്‍ വിശ്വാസികള്‍ സംഘടിച്ച് തടഞ്ഞുവച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. അഞ്ചാം പ്രമാണം ലംഘിച്ചതായാണ് വിശ്വാസികള്‍ പറയുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം നടന്നതെങ്കിലും നാണക്കേടോര്‍ത്ത് രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു. പള്ളിവികാരിമാര്‍ ഇത്തരത്തില്‍ യുവതികളുമായി പ്രണയത്തിലാകുകയും ഒളിച്ചോടുകയും ചെയ്യുന്നത് പതിവായത് ക്രൈസ്തവ സഭകള്‍ക്ക് മാനക്കേടായിരിക്കുകയാണ്. കഴിഞ്ഞ മാസം തൃശൂര്‍ മാള ഇടവകയിലും ഇത്തരം സംഭവം നടന്നിരുന്നു.
















